'ആദ്യം നിങ്ങള്‍ 'ദില്‍ ബേച്ചാര' കാണണം', നടന്‍ രാജ് കുമാര്‍ റാവു - ദില്‍ ബേച്ചാര
ജൂലൈ 25ന് രാജ് കുമാര്‍ റാവുവിന്‍റെ ഒമെര്‍ട ഒടിടി റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ ആദ്യം 24ന് പുറത്തിറങ്ങുന്ന ദില്‍ ബേച്ചാര കാണണമെന്നാണ് താരത്തിന്‍റെ ആവശ്യം
അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്‌പുത് അവസാനമായി അഭിനയിച്ച ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്ന ചിത്രം 'ദില്‍ ബേച്ചാര' കാണാന്‍ തന്‍റെ പ്രിയപ്പെട്ട സിനിമാപ്രേമികളോട് ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ രാജ് കുമാര്‍ റാവു. സോഷ്യല്‍മീഡിയകളിലൂടെയായിരുന്നു താരത്തിന്‍റെ അഭ്യര്‍ഥന. രാജ്‍ കുമാര്‍ നായകനായ ഒമെര്‍ട എന്ന സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 25ന് സീ 5ലാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. പക്ഷെ ആദ്യം പക്ഷേ ദില്‍ ബെചാര തന്നെ കാണണം എന്നാണ് രാജ്‍ കുമാര്‍ റാവു ആവശ്യപ്പെടുന്നത്. 24ന് ആണ് ദില്‍ ബേചാര റിലീസ് ചെയ്യുക. ചിത്രം ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് റിലീസ് ചെയ്യുക. സുശാന്തിനോടുള്ള ആദരവും സ്‍നേഹവും പ്രകടിപ്പിക്കുന്നതിനായി സൗജന്യമായാണ് പ്രദര്‍ശനം. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുശാന്തിന്‍റെ ആദ്യ ചിത്രം കായ് പോ ചെയില്‍ രാജ് കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2018ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമാണ് രാജ് കുമാര്‍ റാവുവിന്‍റെ ഒമെര്‍ട.