നെഹ്റു കുടുംബത്തെ അപകീർത്തിപ്പെടുത്തിയതിൽ അറസ്റ്റിലായ ബോളിവുഡ് നടി പായൽ റോഹത്ഗിയെ എട്ട് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബുണ്ടിയിലെ പ്രാദേശിക കോടതിയിൽ ഇന്ന് നടന്ന വിചാരണയിലാണ് പായലിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചത്.
നെഹ്റു കുടുംബത്തെ അപമാനിച്ച കേസ്; പായൽ റോഹത്ഗി ജുഡീഷ്യൽ കസ്റ്റഡിയിൽ - Payal to judicial custody
ബുണ്ടിയിലെ പ്രാദേശിക കോടതിയിൽ ഇന്ന് നടന്ന വിചാരണയിലാണ് പായലിനെ എട്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
പായൽ റോഹത്ഗിക്ക് എട്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവരെ സംബന്ധിച്ച് ആക്ഷേപകരമായ വീഡിയോ പോസ്റ്റ് ചെയ്തതിന് താരത്തെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്നിന് രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചാര്‍മേഷ് ശര്‍മയുടെ പരാതിയിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ഗൂഗിളില്‍ നിന്നും കണ്ടെത്തിയ വിവരങ്ങളുപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന് പായൽ ട്വീറ്റിലൂടെ അറിയിച്ചിരുന്നു.