കേരളം

kerala

ETV Bharat / sitara

കത്രീന കൈഫ് കൊവിഡ് മുക്തയായി - corona katrina kaif latest news

ഈ മാസം ആറിനാണ് കത്രീനക്ക് കൊവിഡ് പോസിറ്റീവായത്. ശേഷം താരം വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു.

കത്രീന കൈഫ് കൊവിഡ് പുതിയ വാർത്ത  കത്രീന കൈഫ് കൊറോണ വാർത്ത  ബോളിവുഡ് നടി കൊവിഡ് പുതിയ വാർത്ത  bollywood actor katrina kaif news latest  corona katrina kaif latest news  katrina covid news
കത്രീന കൈഫ് കൊവിഡ് മുക്തയായി

By

Published : Apr 18, 2021, 7:30 AM IST

ബോളിവുഡ് നടി കത്രീന കൈഫിന് കൊവിഡ് ഭേദമായി. താൻ കൊവിഡ് നെഗറ്റീവായെന്ന വാർത്ത കത്രീന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും ആശംസയറിയിച്ചവർക്കും നന്ദി അറിയിക്കുന്നതായും താരം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താരത്തിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത്.

ഈ മാസം ആറാം തിയതിയായിരുന്നു കത്രീനക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് വൈറസ് ബാധ കണ്ടെത്തിയതായി സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരെ അറിയിക്കുകയായിരുന്നു. കൊവിഡ് പോസിറ്റീവായതിനാൽ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഉടനടി പരിശോധന നടത്താനും നടി നിർദേശിച്ചിരുന്നു.

ABOUT THE AUTHOR

...view details