ബോളിവുഡ് നടൻ അർജുൻ രാംപാലിന് കൊവിഡ്. തനിക്ക് കൊവിഡ് പോസിറ്റീവായെന്ന വിവരം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ബോളിവുഡ് നടൻ അർജുൻ രാംപാലിന് കൊവിഡ് - arjun rampal corona news
കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് താരം ഇപ്പോൾ ക്വാറന്‍റൈനിലാണ്, രോഗലക്ഷണങ്ങളില്ല.
വൈറസ് ബാധ കണ്ടെത്തിതിനെ തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങളില്ല. താനുമായി കഴിഞ്ഞ 10 ദിവസങ്ങളായി സമ്പർക്കത്തിൽ വന്ന എല്ലാവരോടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും താരം നിർദേശിച്ചു.
ഇപ്പോഴത്തെ സാഹചര്യം വളരെ ഭയാനകമാണെന്നും എന്നാൽ, ഈ ചെറിയ കാലയളവിനെ ശരിയായ അവബോധത്തോടെ നേരിടുകയാണെങ്കിൽ ദീർഘ കാലത്തേക്ക് അത് ഗുണം ചെയ്യുമെന്നും നടൻ ആരാധകരോട് പറഞ്ഞു. ഇതിനായി നമുക്ക് ഒരുമിച്ച് നിന്ന് കൊവിഡിനെതിരെ പോരാടാമെന്നും അർജുൻ രാംപാൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.