മുംബൈ: പ്രാണികളിലൂടെ കൊവിഡ് പകരുമെന്നും ജനതാ കർഫ്യൂ ദിനത്തിൽ പാത്രം തട്ടി ശബ്‌ദമുണ്ടാക്കുന്നത് വഴി വൈറസിന്‍റെ ശക്തി കുറക്കാമെന്നൊക്കെ അഭിപ്രായപ്പെട്ടതിന് നടൻ അമിതാഭ് ബച്ചന് സമൂഹമാധ്യമങ്ങളിൽ വൻട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം രാജ്യം ഐക്യദീപം കൊളുത്തിയതിന് പിന്നാലെ ബിഗ് ബി ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രം എന്ന പേരിൽ പങ്കുവെച്ച ട്വീറ്റിനും ലഭിക്കുന്ന വിമർശനങ്ങൾ ചെറുതൊന്നുമല്ല. "ലോകം നമ്മളെ നോക്കുന്നു... നമ്മുടെ ഒരുമയേയും" എന്ന് ചിത്രത്തിന് താരം ക്യാപ്‌ഷനും നൽകി.
ഐക്യ ദീപത്തിൽ ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രം; ബിഗ് ബിയെ ട്രോളി സമൂഹമാധ്യമങ്ങൾ - lock down big b
രാജ്യം ഐക്യദീപം കൊളുത്തിയതിന് പിന്നാലെ ബിഗ് ബി, ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രം എന്ന പേരിൽ പങ്കുവെച്ച ട്വീറ്റിന് രൂക്ഷ വിമർശനമാണ് ലഭിക്കുന്നത്.
![ഐക്യ ദീപത്തിൽ ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രം; ബിഗ് ബിയെ ട്രോളി സമൂഹമാധ്യമങ്ങൾ Amitabh Bachchan trolled Big B trolled Bachchan trolled for sharing fake satellite image രാജ്യം ഐക്യദീപം ബിഗ് ബി ട്രോളുകൾ ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രം ഐക്യദീപത്തിൽ ബിഗ് ബിയെ ട്രോളി സമൂഹമാധ്യമങ്ങൾ അമിതാഭ് ബച്ചന് സമൂഹമാധ്യമങ്ങളിൽ വൻട്രോളുകൾ കൊവിഡ് അമിതാഭ് ബച്ചൻ കൊറോണ അമിതാഭ് ബച്ചൻ ലോക് ഡൗൺ lighting lamps trolls lock down big b satellite picture of india lock down](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6686310-595-6686310-1586173627149.jpg)
അമിതാഭ് ബച്ചന് സമൂഹമാധ്യമങ്ങളിൽ വൻട്രോളുകൾ
എന്നാൽ, സാറ്റലൈറ്റ് ചിത്രം വ്യാജമാണെന്നും ഏതെങ്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ എത്തുന്ന ചിത്രങ്ങളുടെ വിശ്വാസ്യത പോലും പരിശോധിക്കാതെയാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നതെന്നും കമന്‍റുകൾ ഉയർന്നു. അമിതാഭ് ബച്ചൻ വാട്‌സ് ആപ്പ് ഉപേക്ഷിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. ശരിക്കും സെലിബ്രിറ്റികളുടെ മുഖംമൂടി അഴിച്ചുകളഞ്ഞ് അവരുടെ വിഡ്ഢിത്തം വെളിപ്പെടുത്തുകയാണ് വാട്‌സ് ആപ്പ് എന്ന ട്രോളുകളും താരത്തിന്‍റെ ട്വീറ്റിനെതിരെ വന്നിരുന്നു.