ഹൈദരാബാദ്: അമിതാഭ് ബച്ചൻ കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധവാക്സിന്‍റെ രണ്ടാം ഡോസെടുത്തുവെന്ന വാർത്ത അമിതാഭ് ബച്ചൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഒപ്പം വാക്സിനേഷന്‍റെ ചിത്രവും ബോളിവുഡ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
കഴിഞ്ഞ മാസമായിരുന്നു ബിഗ് ബി ആദ്യ ഡോസ് എടുത്തത്. കൊവിഡ് രണ്ടാം തരംഗത്തിൽ നിരവധി ബോളിവുഡ് നടന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കങ്കണ റണൗട്ട്, ആമിർ ഖാൻ, വിക്കി കൗശൽ, കത്രീന കൈഫ്, ഭൂമി പഡ്‌നേക്കർ, രൺധീർ കപൂർ, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങിയ താരങ്ങൾക്ക് കൊവിഡ് ബാധ കണ്ടെത്തുകയും ക്വാറന്‍റെന് ശേഷം രോഗമുക്തരാവുകയും ചെയ്തിരുന്നു.