ലോകസുന്ദരി ഐശ്വര്യറായിയുടെയും നടന്‍ അഭിഷേക് ബച്ചന്‍റെയും മകള്‍ ആരാധ്യ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ആര്യാധ്യ ബച്ചന്‍ സ്‌കൂള്‍ നാടകത്തില്‍ പങ്കെടുക്കുന്നതിനിടെ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ചായിരുന്നു നാടകവും പ്രസംഗവും. മാതാപിതാക്കളോടൊപ്പം പുറത്തിറങ്ങുമ്പോള്‍ മാധ്യമങ്ങള്‍ വളയാറുണ്ടെങ്കിലും ആരാധ്യ മടിച്ച് നില്‍ക്കും. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനോട് താത്പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ നാടകത്തില്‍ ഉറച്ച ശബ്ദത്തോടെ പ്രസംഗം നടത്തി ആരാധ്യ കയ്യടി ഏറ്റുവാങ്ങി. ആരാധ്യയുടെ പരിപാടി കാണാന്‍ മുത്തച്ഛന്‍ അമിതാഭ് ബച്ചന്‍, മുത്തശ്ശി ജയ ബച്ചന്‍, മാതാപിതാക്കളായ അഭിഷേക്, ഐശ്വര്യ എന്നിവരും എത്തിയിരുന്നു. 'കന്യ' എന്ന കഥാപാത്രത്തെയാണ് നാടകത്തില്‍ ആരാധ്യ അവതരിപ്പിച്ചത്. സ്ത്രീകള്‍ സുരക്ഷിതരും ബഹുമാനിക്കപ്പെടുന്നവരും അവരുടെ ശബ്ദങ്ങളെ കേള്‍ക്കുന്നതുമായ ഒരു പുതിയ ലോകത്തെക്കുറിച്ചാണ് ആരാധ്യ പ്രസംഗത്തിലൂടെ സംസാരിച്ചത്.
സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ആരാധ്യയുടെ കിടിലന്‍ പ്രസംഗം; കുടുംബത്തിന്‍റെ അഭിമാനമെന്ന് അമിതാഭ് ബച്ചന്‍ - അഭിഷേക് ബച്ചന്‍ മകള്‍
ആര്യാധ്യ ബച്ചന്‍ സ്‌കൂള്‍ നാടകത്തില്‍ പങ്കെടുക്കുന്നതിനിടെ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ചായിരുന്നു നാടകവും പ്രസംഗവും
സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ആരാധ്യയുടെ കിടിലന്‍ പ്രസംഗം; കുടുംബത്തിന്‍റെ അഭിമാനമെന്ന് അമിതാഭ് ബച്ചന്‍
വെളുത്ത പൂക്കള്‍ തലയില്‍ ചൂടി, ഓറഞ്ച്, പച്ച നിറത്തിലുള്ള സാരി ധരിച്ചായിരുന്നു ആരാധ്യ വന്നത്. നാടകത്തിന്‍റെ വീഡിയോ ഒരു ആരാധകന്‍ പങ്കുവെക്കുകയും അമിതാഭ് ബച്ചന്‍ ഇത് വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 'കുടുംബത്തിന്‍റെ അഭിമാനം... ഒരു പെണ്‍കുട്ടിയുടെ അഭിമാനം... എല്ലാ സ്ത്രീകളുടെയും അഭിമാനം... ഞങ്ങളുടെ പ്രിയപ്പെട്ട ആരാധ്യ' എന്നാണ് ട്വീറ്റില്‍ ബിഗ് ബി എഴുതിയിരുന്നത്.