വിക്കി കൗശലിനും കത്രീന കൈഫിനും പിന്നാലെ ബോളിവുഡ് നടി ഭൂമി പട്‌നേക്കറിന്‍റെയും കൊവിഡ് ഭേദമായി. ക്വാറന്‍റൈന്‍ വാസത്തിന് ശേഷമുള്ള ആദ്യ സണ്‍ കിസ്‌ഡ് സെല്‍ഫി താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് നെഗറ്റീവായ വിവരം പുറത്തുവിട്ടത്. ഈ മാസം ആദ്യമാണ് നടിക്ക് കൊവിഡ് ബാധിച്ചത്. 'ഞാന്‍ നെഗറ്റീവാണ്, എന്നാല്‍ ജീവിതത്തില്‍ ഞാന്‍ വളരെ പോസറ്റീവായ ആളാണ്' ഭൂമി കുറിച്ചു. കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട് നടി രംഗത്തെത്തിയിരുന്നു. മാസ്ക് നിര്‍ബന്ധമായും ധരിക്കാനും, സാനിറ്റൈസര്‍ നിരന്തരമായി ഉപയോഗിക്കാനുമെല്ലാം താരം സോഷ്യല്‍മീഡിയ വഴി ഓര്‍മിപ്പിച്ചു.
കൊവിഡ് ഫലം നെഗറ്റീവ്, ക്വാറന്‍റൈന് ശേഷമുള്ള ആദ്യ സെല്‍ഫിയുമായി ഭൂമി പട്‌നേക്കര്‍ - Bhumi Pednekar recovers from COVID
ഏപ്രില്‍ ആദ്യ വാരമാണ് നടി ഭൂമി പട്‌നേക്കറിന് കൊവിഡ് സ്ഥിരീകരിച്ചത്
കൊവിഡിന്‍റെ രണ്ടാം ഘട്ടത്തില്‍ ബോളിവുഡില്‍ നിന്ന് നിരവധി പേര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. മനീഷ് മല്‍ഹോത്ര, കത്രീന കൈഫ്, ഗോവിന്ദ, പരേഷ് റാവല്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരടക്കം ഇതില്‍ ഉള്‍പ്പെടും. ഹൊറര്‍ ത്രില്ലര്‍ ദുര്‍ഗാമതിയാണ് അവസാനമായി റിലീസ് ചെയ്ത ഭൂമി പട്‌നേക്കര്‍ സിനിമ. ബദായ് ദോയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഹര്‍ഷവര്‍ധന്‍ കുല്‍ക്കര്‍ണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്‌കുമാര്‍ റാവുവാണ് നായകന്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ ചിത്രം റിലീസിനെത്തിയേക്കും.