കേരളം

kerala

ETV Bharat / sitara

ഭൂൽ ഭുലയ്യ-2; ആരാധകർക്ക് പ്രതീക്ഷയായി കാർത്തിക് ആര്യന്‍റെ ഇൻസ്റ്റഗ്രാം ചിത്രം - Bhool Bhulaiya 2 : Kartik Aaryan shared pic in instagram

കാർത്തിക് ആര്യൻ പോസ്റ്റ് ചെയ്‌ത ഫോട്ടോ റൊമാൻസും സസ്പെൻസും നിറഞ്ഞ ഭൂൽ ഭുലയ്യ-2 വിന്‍റെ പ്രതീക്ഷയാണ് നൽകുന്നത്.

ഭൂൽ ഭുലയ്യ-2; ആരാധകർക്ക് പ്രതീക്ഷയായി ഷൂട്ടിങ്ങ് ചിത്രം

By

Published : Oct 10, 2019, 10:18 AM IST

മലയാളത്തിന്‍റെ എക്കാലത്തെയും മാസ്റ്റർപീസുകളിലൊന്നായിരുന്നു ഫാസിലിന്‍റെ മണിച്ചിത്രത്താഴ്. നകുലനും നാഗവല്ലിയും പ്രേക്ഷകരിൽ കയറിപ്പറ്റിയതിനാലാകും തമിഴിലും ബോളിവുഡിലും ചിത്രം ആവർത്തിച്ചത്. 2007ൽ ഇറങ്ങിയ ചിത്രത്തിന്‍റെ ബോളിവുഡ് പതിപ്പ് 'ഭൂൽ ഭുലയ്യ' സംവിധാനം ചെയ്‌തത് പ്രിയദർശനായിരുന്നു.

അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ റിലീസ് അടുത്ത വർഷമുണ്ടാകും.

ഭൂൽ ഭുലയ്യ-2 വിന്‍റെ ഷൂട്ടിങ്ങ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സിനിമയുടെ വരവറിയിക്കുകയാണ് ലൂക്കാ ചുപ്പി ഫെയിം കാർത്തിക് ആര്യൻ. കാർത്തിക് ആര്യനും, കിയാര അദ്വാനിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. കാർത്തിക് ഇന്നലെ പോസ്റ്റ് ചെയ്ത ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രന്‍റിങ്ങിലാണ്.
നോട്ടത്തിൽ ചെറിയൊരു നിഗൂഢത ഒളിപ്പിച്ച് കറുത്ത ഹൂഡിയിലുള്ള നായകനും സൽവാറിൽ പ്രസന്നതയോടെ നിൽക്കുന്ന കിയാര അദ്വാനിയും ക്ലാപ്പർ ബോർഡും പിടിച്ചാണ് നിൽപ്പ്. ചിത്രത്തിലെ ഇരുവരുടെയും പോസും ശുഭാരംഭ് #ഭൂൽ ഭുലയ്യ-2 എന്നെഴുതിയ കുറിപ്പും റൊമാൻസും സസ്പെൻസും നിറഞ്ഞ ചിത്രത്തിന്‍റെ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മാസം താരം ഭൂൽ ഭുലയ്യ- 2 ന്‍റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരുന്നു. ഒന്നാം ഭാഗത്തിലെ അക്ഷയ് കുമാറിന്‍റെ അതേ ലുക്കിൽ തന്നെയായിരുന്നു അന്നത്തെ പോസ്റ്ററിലും കാർത്തിക് ആര്യൻ വന്നത്.

ABOUT THE AUTHOR

...view details