മുംബൈ: പ്രമുഖ ബോളിവുഡ് നടൻ ജഗദീപ് (81) അന്തരിച്ചു. ബുധനാഴ്ച രാത്രി 8.30ന് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ വച്ചാണ് അന്ത്യം. സയ്യിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗദീപിന്‍റെ യഥാര്‍ഥ പേര്. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. 400ഓളം ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജഗദീപിന്‍റെ ഷോലെയിലെ സൂർമ ഭോപാലി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
സയ്യിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് യഥാർഥ പേര് ബോളിവുഡിലെ പ്രശസ്‌ത ഹാസ്യനടൻ കൂടിയായിരുന്ന ജഗദീപ്, പുരാന മന്ദിർ, അന്ദാസ് അപ്ന അപ്ന, ഖുർബാനി, ഷഹൻഷ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമെ എഴു സിനിമകളിൽ അദ്ദേഹം നായകകഥാപാത്രവും അവതരിപ്പിച്ചിട്ടുണ്ട്.
ഹാസ്യനടനായും നായകനായും അഭ്രപാളിയിൽ തിളങ്ങി 1939 മാർച്ച് 29ന് അമൃത്സറിൽ ജനിച്ചു. ഒമ്പതാം വയസില്‍ ബാലതാരമായാണ് സയ്യിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി സിനിമയിലേക്ക് പ്രവേശിക്കുന്നത്. 1951ൽ റിലീസ് ചെയ്‌ത ബി.ആർ ചോപ്രയുടെ അഫ്‌സാനയായിരുന്നു ആരംഭ ചിത്രം.
ആറു ദശകങ്ങളിലായി 400ഓളം ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു രാജ് കപൂർ നിർമിച്ച അബ് ദില്ലി ദൂര്‍ നഹി, കെ.എ അബ്ബാസിന്‍റെ മുന്ന, ഗുരു ദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയിയുടെ ദൊ ബീഗ സമീന്‍ ചിത്രങ്ങളിലും അഭിനയിച്ചു.
ബ്രഹ്മചാര്യയിലെ ഹാസ്യ വേഷവും ശ്രദ്ധേയം പിന്നീട് ബ്രഹ്മചാര്യയിലെ ഹാസ്യ വേഷമുൾപ്പടെ ബോളിവുഡിലെ ശ്രദ്ധേയ താരമായി ജഗദീപ് വളർന്നു. ആറു ദശകത്തോളം ഹിന്ദി ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ച ജഗദീപിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം മസ്‌തി നഹി സസ്‌തി ആണ്.
അവസാനം അഭിനയിച്ച ചിത്രം മസ്‌തി നഹി സസ്‌തി ആണ് നടനും ഡാൻസറുമായ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസറായ നവേദ് ജഫ്രിയും മക്കളാണ്.
ഷോലെയിലെ സൂർമ ഭോപാലി കഥാപാത്രമാണ് ഏറ്റവുമധികം ശ്രദ്ധേയം പ്രതിഭാശാലിയായ നടൻ ജഗദീപിന്‍റെ വിയോഗത്തിൽ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനുപം ഖേർ, ശിൽപാ ഷെട്ടി, ആയുഷ്‌മാൻ ഖുറാന, റിതേഷ് ദേശ്‌മുഖ് ഉൾപ്പടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
അഫ്‌സാന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം ജഗദീപിന്‍റെ സംസ്‌കാരം ഇന്ന് സൗത്ത് മുംബൈയിൽ വച്ച് നടന്നു.
പ്രേക്ഷകനെ ഏറെ ചിരിപ്പിച്ച പ്രിയതാരത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബോളിവുഡ്