കൊൽക്കത്ത:പ്രശസ്‌ത ബംഗാളി സംവിധായകനും, കവിയും, തിരക്കഥാകൃത്തുമായ ബുദ്ധദേബ് ദാസ് ഗുപ്‌ത അന്തരിച്ചു. 77 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സൗത്ത് കൊൽക്കത്തയിലെ തന്‍റെ വസതിയിൽ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹം അന്തരിച്ചത്.
ഇന്ത്യൻ ചലച്ചിത്രമേഖലയിൽ നിർണായക സംഭാവനകൾ നൽകിയ സംവിധായകന്‍റ അഞ്ച് ചിത്രങ്ങൾ ദേശീയ അവാർഡുകൾ നേടി. രണ്ട് തവണ മികച്ച സംവിധായകനായും ദേശീയ അവാർഡിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാഗ് ബഹാദൂർ (1989), ചരാചർ(1993), ലാൽ ധർജ (1997), മോണ്ടോ മേയർ ഉപഖ്യാൻ (2002), കാൽപുരുഷ് (2008) എന്നിവയാണ് മികച്ച ചിത്രങ്ങളായി ദേശീയ അവാർഡിൽ പ്രഖ്യാപിച്ച സംവിധായകന്‍റെ സംഭാവനകൾ.