കേരളം

kerala

ETV Bharat / sitara

ബാപ്പിയുടെ അന്ത്യകര്‍മങ്ങള്‍ക്കായി മകന്‍ മുംബൈയില്‍ - Bappi cremation

Bappi Lahiri son Bappa lands in Mumbai: അമേരിക്കയിലെ ലോസ്‌ ഏഞ്ചലേസില്‍ നിന്നും പിതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായി മകന്‍ ബാപ്പ ലാഹിരി മുംബൈയിലെത്തി.

Bappi Lahiri son Bappa lands in Mumbai  ബാപ്പിയുടെ അന്ത്യകര്‍മങ്ങള്‍ക്കായി മകന്‍ മുംബൈയില്‍  Bappi cremation  ബാപ്പിയുടെ സംസ്‌കാരം
ബാപ്പിയുടെ അന്ത്യകര്‍മങ്ങള്‍ക്കായി മകന്‍ മുംബൈയില്‍ എത്തി...

By

Published : Feb 17, 2022, 10:58 AM IST

Bappi Lahiri son Bappa lands in Mumbai: ബാപ്പി ലാഹിരിയുടെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിച്ചിരുന്നു. ഫെബ്രുവരി 15ന് രാത്രി മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു 69കാരനായ ബാപ്പി ലാഹിരി അന്ത്യശ്വാസം വലിച്ചത്. ബാപ്പിയുടെ സംസ്‌കാരം ഇന്ന് രാവിലെ പവൻ ഹൻസ് ശ്മാശനത്തില്‍ നടക്കും.

ബാപ്പിയുടെ അന്ത്യകർമങ്ങൾ നിര്‍വഹിക്കാനായി മകന്‍ മകൻ ബാപ്പ ലാഹിരി മുംബൈയില്‍ എത്തി. ഭാര്യയ്ക്കും മകനുമൊപ്പമാണ് ബാപ്പ മുംബൈയിലെത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലെ ലോസ്‌ ഏഞ്ചൽസിലാണ് ബാപ്പയുടെ താമസം.

ബാപ്പയുടെ മടങ്ങി വരവിനായി ബാപ്പിയുടെ കുടുംബം കാത്തിരിക്കുകയായിരുന്നു.

ബാപ്പിയുടെ അന്തിമ ചടങ്ങുകൾ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന്‍റെ ജുഹുവിലെ വസതിയില്‍ പൂജാരികള്‍ എത്തിയിട്ടുണ്ട്‌. ബാപ്പയുടെ മടങ്ങി വരവിനായി ബാപ്പിയുടെ കുടുംബം കാത്തിരിക്കുകയായിരുന്നു.

'ഇതിഹാസ ഗായകൻ ബാപ്പി ലാഹിരിയുടെ സംസ്‌കാരം മകന്‍ ബാപ്പ എത്തിയാല്‍ നടക്കും. ബാപ്പയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്‌ച ബാപ്പി ദായ്ക്ക് അന്തിമ യാത്ര അയപ്പ് നൽകും. അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ പവൻ ഹൻസ് ശ്‌മശാനത്തിൽ നടക്കും.'- ബാപ്പിയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ബാപ്പയുടെ മടങ്ങി വരവിനായി ബാപ്പിയുടെ കുടുംബം കാത്തിരിക്കുകയായിരുന്നു.

പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരിയില്‍ സംഗീത കുടുംബത്തിലായിരുന്നു ജനനം. അലോകേഷ് ലാഹിരി എന്നായിരുന്നു ആദ്യകാല നാമം. ഗായകനും സംഗീത സംവിധായകനുമായ അദ്ദേഹം ഡിസ്‌കോ കിങ്‌ എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്‌. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ രാജ്യമാകെ ദു:ഖത്തിലാണ്‌. പ്രിയ ഗായകന്‍ ഇനിയില്ലെങ്കിലും അദ്ദേഹം അനശ്വരമാക്കിയ ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ബാപ്പി എക്കാലവും ജീവിക്കും.

Also Read: 'പിരിയാന്‍ ഒരുപാട്‌ കാരണം ഉണ്ട്‌, ഒന്നിക്കാന്‍ ഒരേയൊരു കാരണം മാത്രം'; ദുല്‍ഖറിന്‍റെ ഈ വാക്കുകള്‍ കേട്ടത്‌ മൂന്ന് മില്യണ്‍ ആളുകള്‍

ABOUT THE AUTHOR

...view details