Bappi Lahiri assets: സംഗീത ലോകത്ത് വിപ്ലവം തീര്‍ത്ത മികച്ച ഗായകനും സംഗീതജ്ഞനുമാണ് ബാപ്പി ലാഹിരി. ഡിസ്‌കോ കിംഗ് എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹത്തിന്‍റെ ആദ്യ കാല നാമം അലോകേഷ് ലാഹിരി എന്നായിരുന്നു.
ഗായകൻ, സംഗീതജ്ഞൻ, കമ്പോസർ, റെക്കോർഡിസ്‌റ്റ്, മ്യൂസിക് പ്രോഗ്രാമർ, നടൻ, ലൈവ് സ്‌റ്റേജ് പെർഫോമർ അങ്ങനെ നീണ്ടുപോകുന്നു ബാപ്പി പയറ്റിത്തെളിഞ്ഞ മേഖലകള്‍. അദ്ദേഹത്തിന്‍റെ സംഗീതം പ്രധാനമായും ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലാണെങ്കിലും ആരാധകരോടും സംഗീതത്തോടുമുള്ള അർപ്പണബോധം കാരണം അദ്ദേഹം മറ്റ് വിവിധ ഇന്ത്യൻ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചു.
നിരവധി ഹിറ്റുകള്‍ സമ്മാനിച്ചാണ് ബാപ്പി ഈ ലോകത്തോട് വിടപറഞ്ഞത്. ബാപ്പിയുടെ നിര്യാണത്തില്‍ രാജ്യം ദുഃഖം ആചരിക്കുകയാണ്. ഈ വേളയില്‍ അദ്ദേഹത്തിന്‍റെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും കൂടി ചര്‍ച്ചയാവുകയാണ്.
Bappi Lahiri net worth : രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഗായകരുടെ പട്ടികയില്‍ അനായാസം ഇടംപിടിച്ച വ്യക്തിത്വമാണ് അദ്ദേഹം. ബാപ്പിയുടെ ആകെ ആസ്‌തി ഏകദേശം മൂന്ന് ദശലക്ഷം യുഎസ് ഡോളര്‍ ആണ്. അദ്ദേഹത്തിന്‍റെ മാസവരുമാനം 20 ലക്ഷം രൂപയായിരുന്നു.