പിതാവിന്‍റെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ മകന്‍ ബാബില്‍ ഖാന്‍. നെറ്റ്‌ഫ്‌ളിക്‌സ് സിനിമ ഖാലയിലൂടെയാണ് അരങ്ങേറ്റം. ചിത്രം നിര്‍മിക്കുന്നതാകട്ടെ ബോളിവുഡ് നടിയും നിര്‍മാതാവുമായ അനുഷ്‌ക ശര്‍മയും. ചിത്രത്തിന്‍റെ അനൗണ്‍സ്‌മെന്‍റ് ടീസറും ബാബില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ലൊക്കേഷന്‍ വീഡിയോകള്‍ ഉള്‍പ്പെടുത്തിയാണ് അനൗണ്‍സ്‌മെന്‍റ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം സഹോദരന്‍ കര്‍ണേഷിന്‍റെ ക്ലീന്‍ സ്ലേറ്റ് പ്രൊഡക്ഷന്‍സും നിര്‍മാണത്തില്‍ പങ്കാളികളാകുന്നുണ്ട്. അന്‍വിത ദത്താണ് സംവിധാനം.
അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ബാബില്‍ ഖാന്‍, നിര്‍മാണം അനുഷ്‌ക ശര്‍മ - ബാബില്‍ ഖാന്‍ ഖാല സിനിമ
നെറ്റ്‌ഫ്‌ളിക്‌സ് സിനിമ ഖാലയിലൂടെയാണ് ബാബില്‍ ഖാന്‍റെ അരങ്ങേറ്റം. ചിത്രം നിര്‍മിക്കുന്നത് ബോളിവുഡ് നടിയും നിര്‍മാതാവുമായ അനുഷ്‌ക ശര്‍മയാണ്
![അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ബാബില്‍ ഖാന്‍, നിര്‍മാണം അനുഷ്‌ക ശര്‍മ Netflix film Qala Babil Khan Netflix film Qala Babil Khan Tripti Dimri Babil Khan news Babil Khan films ബാബില്‍ ഖാന്‍ ബാബില്‍ ഖാന്‍ സിനിമകള്‍ ബാബില്‍ ഖാന്‍ ഖാല സിനിമ അനുഷ്‌ക ശര്‍മ ബാബില്‍ ഖാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11358283-347-11358283-1618069652647.jpg)
അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ബാബില്‍ ഖാന്‍, നിര്‍മാണം അനുഷ്‌ക ശര്‍മ
ബുള്‍ബുള്‍ നടി തൃപ്തി ദിംരിയാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. 2017ല്‍ സിനിമാ ജീവിതം ആരംഭിച്ച നടിയാണ് തൃപ്തി. ഇതിനോടകം നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ തൃപ്തിക്ക് സാധിച്ചിട്ടുണ്ട്. ആനിമല്‍ അടക്കം നിരവധി സിനിമകളും തൃപ്തിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.