മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ ജെഎൻയു സന്ദർശനത്തിൽ പ്രതികരണവുമായി ബാബാ രാംദേവ്. ദീപിക സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക പ്രശ്‌നങ്ങൾ പഠിച്ച് മനസ്സിലാക്കിയതിനു ശേഷം ഇത്തരം കാര്യങ്ങളിൽ ഇടപെടണമെന്ന് രാംദേവ് പറഞ്ഞു. ജെഎൻയു വിദ്യർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിവേഴ്‌സിറ്റിയിലെത്തിയ ദീപികക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഇത്തരം പ്രശ്‌നങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ താരം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപികക്ക് തന്നെപ്പോലെ ആരെങ്കിലും ശരിയായ ഉപദേശത്തിനുണ്ടാവണമെന്ന് ബാബാ രാംദേവ് പറഞ്ഞു.
ദീപിക ആദ്യം സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക പ്രശ്‌നങ്ങൾ പഠിക്കണം: ബാബാ രാംദേവ് - Deepika Padukone JNU visit
ജെഎൻയു വിദ്യർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിവേഴ്‌സിറ്റിയിലെത്തിയ ദീപിക പദുക്കോണിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വലിയ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് താരം ശ്രദ്ധിക്കണമെന്ന് ബാബാ രാംദേവ് പറഞ്ഞു.
ബാബാ രാംദേവ്
ഛപാക്കിന്‍റെ അഭിനേതാവും നിർമാതാവുമായ ദീപിക പദുകോൺ ചിത്രത്തിന്‍റെ റിലീസിന് മുമ്പ് ജെഎൻയു വിദ്യാർഥികൾക്കൊപ്പം സമരത്തിൽ പങ്കെടുത്തതിൽ നിരവധി ബോളിവുഡ് താരങ്ങളാണ് പ്രശംസയറിയിച്ചത്. പുതുച്ചേരി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ സിനിമയുടെ നികുതി ഇളവാക്കി റിലീസ് ചെയ്യുന്നതിന് അനുമതിയും നൽകിയിരുന്നു.