കേരളം

kerala

ETV Bharat / sitara

അമ്മമാരോടൊപ്പമുള്ള ബാല്യകാലം; മാതൃദിനാംശസകളേകി ബോളിവുഡ് - hema malini

അമ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ വികൃതികളും വിനോദങ്ങളും യുവ ബോളിവുഡ് താരങ്ങൾ പങ്കുവെച്ചപ്പോൾ ഹേമ മാലിനി ഉൾപ്പടെയുള്ളവർ തങ്ങളുടെ അമ്മമാരും മക്കളും ഉൾപ്പെടുന്ന മൂന്ന് തലമുറയിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്

bollywood mothers day wishes  celebs mothers day wishes  vicky kaushal mothers day wishes  sara ali khan mothers day wishes  ഹേമ മാലിനി  ഇഷാൻ ഖട്ടർ  അനന്യ പാണ്ഡ  വിക്കി കൗശൽ  സാറാ അലി ഖാൻ  മാതൃദിനാശംസകൾ  ബോളിവുഡ് താരങ്ങൾ  മാതൃദിനം  ananya pandey  hema malini  ishaan khatter
അമ്മമാരോടൊപ്പമുള്ള ബാല്യകാലം

By

Published : May 10, 2020, 1:13 PM IST

ന്യൂഡൽഹി: സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും രൂപമാണ് അമ്മ. ഇന്ന് ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുമ്പോൾ തങ്ങളുടെ ബാല്യകാലങ്ങളിലേക്ക് മടങ്ങി പഴയകാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബോളിവുഡും മാതൃദിനാശംസകൾ അറിയിക്കുകയാണ്. അമ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ വികൃതികളും വിനോദങ്ങളും യുവ ബോളിവുഡ് താരങ്ങൾ പങ്കുവെച്ചപ്പോൾ ഹേമ മാലിനി ഉൾപ്പടെയുള്ളവർ തങ്ങളുടെ അമ്മമാരും മക്കളും ഉൾപ്പെടുന്ന മൂന്ന് തലമുറയിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

സെയ്‌ഫ് അലി ഖാന്‍റെ മകളും നടിയുമായ സാറാ അലി ഖാൻ അമ്മക്കും മുത്തശ്ശിക്കുമൊപ്പമുള്ള ചിത്രമാണ് പുറത്തുവിട്ടത്. "എന്‍റെ അമ്മയുടെ അമ്മ, എന്നെ സൃഷ്‌ടിച്ചതിന് നന്ദി," എന്നാണ് സാറാ പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

കടലിൽ കളിക്കുന്നതിനിടെ കുസൃതി കാണിക്കുമ്പോൾ, അമ്മ ശകാരിക്കുന്നതാണ് യുവതാരം വിക്കി കൗശൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിലുള്ളത്. "അമ്മയോട് കളളത്തരം കാട്ടി വഴുതി മാറുന്ന ശീലം ഇന്നും തുടരുന്നു," എന്ന് വിക്കി ചിത്രത്തിനൊപ്പം കുറിച്ചു.

ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്‌ടമെന്ന ചോദ്യത്തിന് 'അമ്മ' എന്ന് പറയുന്നു, രണ്ടാമത് ആരെയാ ഇഷ്‌ടമെന്ന് ചോദിക്കുമ്പോൾ 'ആരെയും ഇല്ല' എന്ന മറുപടിയും. കുഞ്ഞു അനന്യ പാണ്ഡെയാണ് വീഡിയോയിൽ. "ഇപ്പോഴും ഇതിൽ ഉത്തരത്തിൽ മാറ്റമില്ല" എന്ന ക്യാപ്‌ഷനോടെ ബാല്യകാലത്ത് നിന്നുള്ള വീഡിയോയാണ് മാതൃദിനത്തിൽ അനന്യ പാണ്ഡെ പങ്കുവെച്ചത്.

കുഞ്ഞായിരുന്നപ്പോൾ അമ്മക്കൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ബോളിവുഡ് നടൻ ഇഷാൻ ഖട്ടർ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. നടി നീലിമ അസീമാണ് ഇഷാൻ ഖട്ടറിന്‍റെ അമ്മ.

ഹേമ മാലിനി അമ്മയോടൊപ്പമുള്ള പഴയ ചിത്രവും തന്‍റെ രണ്ട് പെൺമക്കൾക്കുമൊപ്പം ഉള്ള ചിത്രങ്ങളുമാണ് മാതൃദിനാശംസകൾ അറിയിക്കുന്നതിനായി തെരഞ്ഞെടുത്തത്. "മുൻകാല കാഴ്ചകൾ" എന്ന അടികുറിപ്പോടെ ഹേമ മാലിനി ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details