ആയുഷ്മാൻ ഖുറാന, വാണി കപൂർ ജോഡിയിൽ ഒരുങ്ങുന്ന 'ഛണ്ഡിഗഡ് കരേ ആഷികി'യുടെ ചിത്രീകരണം പൂർത്തിയായി. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 48 ദിവസത്തിനുള്ളിലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. തങ്ങളുടെ പുതിയ ചിത്രത്തിന്‍റെ നിർമാണം പൂർത്തിയായ സന്തോഷം അണിയറപ്രവർത്തകർ ട്വിറ്ററിൽ പങ്കുവെച്ചു.
48 ദിവസത്തിനുള്ളിൽ പാക്ക് അപ്പ്; ആയുഷ്മാൻ ഖുറാന ചിത്രം ഷൂട്ടിങ് പൂർത്തിയായി - chandigarh kare aashiqui abhishek kapur film news
അഭിഷേക് കപൂർ ആയുഷ്മാൻ ഖുറാനയെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ഛണ്ഡിഗഡ് കരേ ആഷികി'യുടെ ചിത്രീകരണം പൂർത്തിയായി.
![48 ദിവസത്തിനുള്ളിൽ പാക്ക് അപ്പ്; ആയുഷ്മാൻ ഖുറാന ചിത്രം ഷൂട്ടിങ് പൂർത്തിയായി Ayushmann Vaani wrap Chandigarh Kare Aashiqui in about 48 days 48 ദിവസത്തിനുള്ളിൽ പാക്ക് അപ്പ് വാർത്ത ആയുഷ്മാൻ ഖുറാന ചിത്രം 48 ദിവസം വാർത്ത ഷൂട്ടിങ് പൂർത്തിയായി ആയുഷ്മാൻ ഖുറാന വാർത്ത ആയുഷ്മാൻ ഖുറാന ഛണ്ഡിഗഡ് കരേ ആഷികി വാർത്ത ആയുഷ്മാൻ ഖുറാന വാണി കപൂർ വാർത്ത അഭിഷേക് കപൂർ സിനിമ ഖുറാന വാർത്ത അനുഭൂതി കശ്യപ് സിനിമ വാർത്ത chandigarh kare aashiqui news ayushmann vaani film news chandigarh kare aashiqui abhishek kapur film news 48days shooting khurana film news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9970030-thumbnail-3x2-ayushman.jpg)
കൊവിഡ് മഹാമാരിക്കിടയിലും ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചത്. തുടർന്ന് 48 ദിവസങ്ങൾക്കുള്ളിൽ സിനിമ ചിത്രീകരണം പൂർത്തിയാക്കി. രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ ഷൂട്ടിങ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്ന് ഛണ്ഡിഗഡ് കരേ ആഷികിയുടെ അണിയറപ്രവർത്തകർ പറയുന്നു.
ചിത്രത്തിൽ അത്‌ലറ്റായ നായകന്‍റെ വേഷം ഖുറാന അവതരിപ്പിക്കുമ്പോൾ, ആർട്ടിക്കിൾ 15 ഫെയിമിന്‍റെ നായികയാവുന്നത് വാണി കപൂറാണ്. ഇരുവരും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയവും. ഛണ്ഡിഗഡ് പശ്ചാത്തലമാക്കി തയ്യാറാക്കിയ റൊമാന്‍റിക് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായതിനാൽ, അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ഡോക്‌ടർ ജിയുടെ നിർമാണത്തിലേക്കാണ് ആയുഷ്മാൻ ഖുറാന പോകുന്നത്.
TAGGED:
Ayushmann