സംവിധായകൻ അനുഭവ് സിൻഹയും ബോളിവുഡിന്‍റെ പ്രിയപ്പെട്ട താരം ആയുഷ്‌മാൻ ഖുറാനയും ആർട്ടിക്കിൾ 15ന് ശേഷം വീണ്ടും ഒന്നിക്കുന്നു. എന്നാൽ, ഈ വർഷം ഒക്ടോബർ 16ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പേര് ഇതുവരെയും നിശ്ചയിച്ചിട്ടില്ല. ഇതൊരു ആക്ഷൻ ത്രില്ലറായിരിക്കുമെന്നും സൂചനകളുണ്ട്.
ആർട്ടിക്കിൾ 15ന് ശേഷം ആയുഷ്‌മാനൊപ്പം ആക്ഷൻ ത്രില്ലറുമായി അനുഭവ് സിൻഹ - അനുഭവ് സിൻഹ
ആർട്ടിക്കിൾ 15ന് ശേഷം ആയുഷ്‌മാൻ ഖുറാനയെ നായകനാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരിക്കുമെന്നും സൂചനകളുണ്ട്.
അനുഭവ് സിൻഹ
2018ൽ പുറത്തിറങ്ങി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു ആർട്ടിക്കിൾ 15. വീണ്ടും ഹിന്ദി ചിത്രങ്ങളിലെ കണ്ട് പരിചയമായ കഥകൾക്ക് പകരം വേറിട്ട പ്രമോയമായിരിക്കാം പുതിയ ചിത്രത്തിനെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരും. രണ്ട് വർഷം മുമ്പ് പ്രദർശനത്തിനെത്തിയ ആർട്ടിക്കിൾ 15 ജാതി, മതം, വർഗം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കെതിരെ പ്രതികരിച്ച ബോളിവുഡ് ചിത്രം കൂടിയായിരുന്നു.