മുംബൈ: സാമൂഹിക അകലം ആനുവാര്യമാണെന്നത് വർഷങ്ങൾക്ക് മുമ്പേ വിശ്വസിച്ചിരുന്നതായി ബോളിവുഡ് നടൻ ആയുഷ്‌മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്. തങ്ങളുടെ പ്രണയകാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താഹിറ സാമൂഹിക അകലത്തെ കുറിച്ച് പരാമർശിച്ചത്. "ഞങ്ങളുടെ കൂടിക്കാഴ്‌ചകളുടെ ആദ്യ വർഷം. സാമൂഹിക അകലം പാലിക്കുന്നതിൽ ഞങ്ങൾ ശക്തമായി വിശ്വസിച്ചിരുന്നു!!" വിവാഹത്തിന് മുമ്പ് ആയുഷ്‌മാൻ ഖുറാനയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താഹിറ കുറിച്ചു.
വർഷങ്ങൾക്ക് മുമ്പേ സാമൂഹിക അകലത്തിൽ വിശ്വസിച്ചിരുന്നുവെന്ന് ആയുഷ്‌മാന്‍ ഖുറാനയുടെ ഭാര്യ - താഹിറ കശ്യപ്
ഖുറാനയും ഭാര്യ താഹിറയും പരസ്‌പരം അകലമിട്ടിരിക്കുന്ന പഴയകാല ചിത്രമാണ് താരപത്‌നി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത്. ഒപ്പം താഹിറ നൽകിയ രസകരമായ കുറിപ്പും പോസ്റ്റിനെ ആകർഷണമാക്കുന്നു
![വർഷങ്ങൾക്ക് മുമ്പേ സാമൂഹിക അകലത്തിൽ വിശ്വസിച്ചിരുന്നുവെന്ന് ആയുഷ്‌മാന്‍ ഖുറാനയുടെ ഭാര്യ ayushmann tahira dating days ayushmann tahira first year of dating ayushmann tahira social distancing ayushmann tahir asocial distancing ഖുറാനയും ഭാര്യ താഹിറയും ആയുഷ്‌മാന്‍ ഖുറാനയുടെ ഭാര്യ ആയുഷ്‌മാന്‍ ഖുറാന വർഷങ്ങൾക്ക് മുമ്പേ സാമൂഹിക അകലം താഹിറ കശ്യപ് ലോക്ക് ഡൗൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7070016-1000-7070016-1588673240522.jpg)
മനുഷ്യൻ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതും ശുചിത്വം പാലിക്കുന്നതുമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെന്നിരിക്കെ, ഖുറാനയുടെ ഭാര്യ പങ്കുവെച്ച പഴയകാല ചിത്രത്തിൽ ഇരുവരും പരസ്‌പരം അകലമിട്ടാണ് ഇരിക്കുന്നത്. താഹിറയുടെ രസകരമായ പോസ്റ്റിന് ബോളിവുഡ് നടി യാമി ഗൗതം "വളരെ മധുരകരമായ ചിത്രം," എന്ന് കമന്‍റ് ചെയ്‌തു. ആയുഷ്‌മാന്‍ ഖുറാനയുടെ സഹോദരൻ അപർശക്തി ഖുറാന സ്നേഹത്തിന്‍റെ ഇമോജികൾ നൽകിയും ചിത്രത്തിനോട് പ്രതികരിച്ചു. 2008 നവംബറിലാണ് ബോളിവുഡ് നടനും അവതാരകനും ഗായകനുമായ ആയുഷ്‌മാന്‍ ഖുറാനയും താഹിറ കശ്യപും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിരാജ്‌വീർ, വരുഷ്‌ക എന്നിവരാണ് മക്കൾ.