സ്വവർഗാനുരാഗത്തെപ്പറ്റി എട്ട് വയസുകാരന്‍ മകന്‍റെ അറിവിൽ അഭിമാനം കൊള്ളുന്നുവെന്ന് ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ് ഖുറാനയുടെ ട്വീറ്റ്. ബോളിവുഡിലെ തിരക്കേറിയ താരം ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം 'ശുഭ് മംഗൾ സ്യാദാ സാവ്ധാനി'നായി കാത്തിരിക്കുകയാണ് സിനിമാലോകം. സിനിമയില്‍ സ്വവര്‍ഗാനുരാഗിയുടെ കഥാപാത്രമാണ് ആയുഷ്മാന്‍ അവതരിപ്പിക്കുന്നത്. സിനിമ റിലീസ് ആകുമ്പോള്‍ മക്കളോടൊപ്പം സിനിമ കാണാന്‍ ആഗ്രഹിക്കുന്നതിനാല്‍ താഹിറ മകനോട് സ്വവര്‍ഗാനുരാഗത്തെപ്പറ്റി അറിയുമോയെന്ന് ചോദിക്കവെയാണ് താഹിറയെ അത്ഭുതപ്പെടുത്തിക്കൊണ്ട് താന്‍ അതില്‍ ബോധവാനാണെന്ന് താരപുത്രന്‍ മറുപടി നല്‍കിയത്.
സ്വവർഗാനുരാഗത്തെപ്പറ്റി മകന്‍ ബോധവാനാണ്; അഭിമാനിക്കുന്നുവെന്ന് താഹിറ കശ്യപ് ഖുറാന - Homosexuality
ഹോമോസെക്ഷ്വാലിറ്റി അല്ലെങ്കിൽ ഗേ എന്താണെന്ന് അറിയാമോ എന്ന താഹിറയുടെ ചോദ്യത്തിന് മകന്‍ അറിയാമെന്നും താന്‍ അതില്‍ ബോധവാനാണെന്നും മറുപടി നല്‍കിയതിലുള്ള സന്തോഷത്തിലാണ് താഹിറ കശ്യപ് ഖുറാന ട്വീറ്റ് ചെയ്തത്. ശുഭ് മംഗൾ സ്യാദാ സാവ്ധാനെന്ന പുതിയ ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായാണ് ആയുഷ്മാന്‍ എത്തുന്നത്

സ്വവർഗാനുരാഗത്തെപ്പറ്റി മകന്‍ ബോധവാനാണ്; അഭിമാനിക്കുന്നുവെന്ന് താഹിറ കശ്യപ് ഖുറാന
'ഹോമോസെക്ഷ്വാലിറ്റി അല്ലെങ്കിൽ ഗേ എന്താണെന്ന് ഞാൻ എന്‍റെ മകനോട് ചോദിച്ചു. അവനതെപ്പറ്റി അറിയാമായിരുന്നു. അതിൽ കുഴപ്പമൊന്നും കാണുന്നില്ലെന്ന് മകന്‍റെ മറുപടി വന്നു...' താഹിറ ട്വീറ്റ് ചെയ്തു. അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞ് പോയെന്നും ട്വീറ്റിന്‍റെ അവസാനം താഹിറ കുറിച്ചു. നിങ്ങൾ അച്ഛനമ്മമാരെന്ന നിലയിൽ അവനെ നല്ല രീതിയിലാണ് വളർത്തിയതെന്നാണ് ട്വീറ്റിന് ലഭിക്കുന്ന കമന്‍റുകള്‍.