കർവ ചൗത്ത് ദിനത്തിൽ ഭാര്യക്ക് വേറിട്ട സമ്മാനവുമായി ആയുഷ്മാൻ ഖുറാന - tahira kashyap
ആയുഷ്മാൻ ഖുറാന ഭാര്യക്ക് വേണ്ടി കർവ ചൗത്ത് ഉപവാസമെടുത്തത് ഭാര്യ താഹിറ കശ്യപാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വച്ചത്.
ഇന്ത്യൻ ദമ്പതികളുടെ വിശിഷ്‌ട ദിവസമാണ് കർവ ചൗത്ത്. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഉത്തരേന്ത്യയിൽ വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പുലർച്ചെ മുതൽ ചന്ദ്രോദയം വരെ ഉപവസിക്കുന്ന ചടങ്ങാണിത്. സാധാരണക്കാർ മാത്രമല്ല ബോളിവുഡ് താരങ്ങളും കർവ ചൗത്ത് കെങ്കേമമായി ആഘോഷിച്ചു. ഐശ്വര്യറായ് ബച്ചൻ, പ്രിയങ്ക ചോപ്ര ജോനാസ്, ശിൽപ ഷെട്ടി കുന്ദ്ര, രവീന ടണ്ടൻ, അനുഷ്ക ശർമ തുടങ്ങിയ വിവാഹിതരായ ബോളിവുഡ് സുന്ദരികളും തങ്ങളുടെ ഉപവാസവും ആഘോഷ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. എന്നാൽ, 'ബാലാ' ഹീറോ ആയുഷ്മാൻ ഖുറാനയുടെ ഭാര്യയുടെ കർവ ചൗത്ത് ആഘോഷം വ്യത്യസ്തമായിരുന്നു.