ബോളിവുഡ് നടൻ അശുതോഷ് റാണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൈത്ര നവരാത്രിയെന്ന പുതുവർഷത്തിൽ തന്നെ തന്‍റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതിൽ സന്തോഷമെന്ന രസകരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് താരം കൊവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവമാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്.
ബോളിവുഡ് താരം അശുതോഷ് റാണയ്ക്ക് കൊവിഡ് - bollywood actor ashutosh rana corona news
ഈ മാസം ഏഴിന് ശേഷം താനുമായി സമ്പർക്കത്തിൽ വന്നവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് പാഗ്‌ലൈറ്റ് ഫെയിം അശുതോഷ് റാണ.
ബോളിവുഡ് താരം അശുതോഷ് റാണക്ക് കൊവിഡ്
തന്‍റെ കുടുംബാംഗങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയരായെന്നും അടുത്ത ദിവസം പരിശോധനാഫലം അറിയാൻ സാധിക്കുമെന്നും നടൻ പറഞ്ഞു. എന്നാൽ, ഈ മാസം ഏഴിന് ശേഷം താനുമായി സമ്പർക്കത്തിൽ വന്ന സുഹൃത്തുക്കളും ആരാധകരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അശുതോഷ് റാണ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഒപ്പം എല്ലാവർക്കും റാണ ചൈത്ര നവരാത്രി ആശംസകളും നേർന്നു.
ദുഷ്മൻ, ഹംറ്റി ഷർമ കി ദുൽഹനിയ, റാസ് ചിത്രങ്ങളിലൂടെ ബോളിവുഡിന് സുപരിചിതനായ അശുതോഷ് റാണയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം പാഗ്‌ലൈറ്റാണ്.