അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മെഴുക് പ്രതിമ നിര്‍മിച്ച് പശ്ചിമബംഗാളില്‍ നിന്നുള്ള ശില്‍പി സുശാന്ത റോയ്. അമിതാഭ് ബച്ചന്‍, വിരാട് കോഹ്ലി തുടങ്ങി നിരവധി പ്രശസ്തരുടെ മെഴുക് പ്രതിമ നിര്‍മിച്ച ശില്‍പിയാണ് സുശാന്ത റോയ്. കൊല്‍ക്കത്തയിലെ ആസന്‍സോളിലുള്ള മ്യൂസിയത്തിലാണ് സുശാന്തിന്‍റെ മെഴുക് പ്രതിമയും സ്ഥാപിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് പ്രതിമ അനാഛാദനം ചെയ്തത്. 'എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്‍റെ മരണം ദൗര്‍ഭാഗ്യകരമായിപ്പോയി. അദ്ദേഹത്തിന്‍റെ ഓര്‍മയില്‍ എന്‍റെ മ്യൂസിയത്തിലേക്ക് ഈ പ്രതിമ നിര്‍മിച്ചു. സുശാന്തിന്‍റെ കുടുംബം ആവശ്യപ്പെട്ടാല്‍ പുതിയൊരു പ്രതിമ ഉണ്ടാക്കി നല്‍കും' സുശാന്ത മാധ്യമങ്ങളോട് പറഞ്ഞു.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മെഴുക് പ്രതിമ തയ്യാറാക്കി സുശാന്ത റോയ് - ശില്‍പി സുശാന്ത റോയ്
കൊല്‍ക്കത്തയിലെ ആസന്‍സോളിലുള്ള മ്യൂസിയത്തിലാണ് സുശാന്തിന്‍റെ മെഴുക് പ്രതിമ ശില്‍പി സുശാന്ത റോയ് സ്ഥാപിച്ചിട്ടുള്ളത്
![സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മെഴുക് പ്രതിമ തയ്യാറാക്കി സുശാന്ത റോയ് sushant singh rajput latest news sushant singh rajput wax statue sushant singh rajput life size statue sushant singh rajput statue asansol sculptor sushant statue സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മെഴുക് പ്രതിമ സുശാന്ത് സിംഗ് മെഴുക് പ്രതിമ ശില്‍പി സുശാന്ത റോയ് ആസന്‍സോള്‍ മ്യൂസിയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8846008-878-8846008-1600422284353.jpg)
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മെഴുക് പ്രതിമ തയ്യാറാക്കി ബംഗാളിലെ ഒരു ശില്‍പി
മദര്‍ തെരേസ, പെലെ, ജ്യോതി ബസു, കാസി നസറുല്‍ ഇസ്ലാം തുടങ്ങിയവരുടെ മെഴുക് പ്രതിമകളും ആസന്‍സോളിലുള്ള മ്യൂസിയത്തില്‍ സുശാന്ത റോയ് തയ്യാറാക്കി സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാനും പ്രതിമകള്‍ക്കൊപ്പം ചിത്രമെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ജൂണ്‍ 14നാണ് സുശാന്ത് മരിച്ചത്.