ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രികളുടെ പട്ടികയെടുത്താന്‍ മുന്‍പന്തിയിലുണ്ടാകുന്ന പേരാണ് നടി കങ്കണ റണൗട്ടിന്‍റേത്. മോഡലായി കരിയര്‍ ആരംഭിച്ച കങ്കണ 2006ലാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 2021 എത്തിനില്‍ക്കുമ്പോള്‍ കങ്കണ ഒട്ടനവധി മികച്ച സിനിമകള്‍ ഇന്ത്യന്‍ സിനിമാ ലേകത്തിന് സമ്മാനിച്ച് കഴിഞ്ഞു. സ്ത്രീ കേന്ദ്രീകൃതമായതും ചരിത്രം പറയുന്ന സിനിമകളും പ്രണയ സിനിമകളും എല്ലാം ഒരു പോലെ കൈകാര്യം ചെയ്‌ത് തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നടി കൂടിയാണ് കങ്കണ.
സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ഇപ്പോള്‍ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതിന്‍റെ ഓര്‍മകള്‍ വീണ്ടും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. 2008ല്‍ പുറത്തിറങ്ങിയ ഫാഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി ദേശീയ അവാര്‍ഡ് കങ്കണയെ തേടിയെത്തിയത്. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും അവാര്‍ഡ് ഏറ്റ് വാങ്ങുന്ന ഫോട്ടോയും കങ്കണ ട്വിറ്ററില്‍ പങ്കുവെച്ചു. പുരസ്‌ക്കാരം വാങ്ങാനായി പോയത് സ്വയം ഡിസൈന്‍ ചെയ്‌ത വസ്ത്രങ്ങള്‍ ധരിച്ചാണെന്നും ബോളിവുഡ് താരം കങ്കണ കുറിച്ചു.