മുംബൈ: സിനിമയിലും സൗഹൃദത്തിലും ഒരു പുഞ്ചിരിയോടെ ഓർമിക്കാവുന്ന സുശാന്തിനോടുള്ള ആദരസൂചകമായി പുതിയഗാനത്തിന്‍റെ റിലീസ് മാറ്റി വച്ചിരിക്കുകയാണ് അർമാൻ മാലിക്. ഇന്ന് ദിൽ ബെചാരെയുടെ ട്രെയിലർ പുറത്തിറക്കുന്നതിനാൽ, തന്‍റെ പുതിയ ഗാനത്തിന്‍റെ പ്രകാശനം ബോളിവുഡ് ഗായകൻ നീട്ടിവച്ചു. ഇന്ന് റിലീസ് നിശ്ചയിച്ചിരുന്ന "സാരാ തെഹ്‌രോ.." ഗാനം ബുധനാഴ്‌ചയിലേക്കാണ് നീട്ടിയത്.
സുശാന്തിനായി സ്വന്തം ഗാനത്തിന്‍റെ റിലീസ് മാറ്റി വച്ച് ആദരപൂർവം ബോളിവുഡ് ഗായകൻ - sara tehro song
ഇന്ന് ദിൽ ബെചാരെയുടെ ട്രെയിലർ പുറത്തിറക്കുന്നതിനാൽ, തന്‍റെ പുതിയ ഗാനം "സാരാ തെഹ്‌രോ.."യുടെ റിലീസ് അർമാൻ മാലിക് ബുധനാഴ്‌ചയിലേക്ക് നീട്ടി.
“ദിൽ ബെചാരയുടെ ട്രെയിലർ ജുലായ് ആറിന് റിലീസ് ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കി. സുശാന്ത് സിംഗ് രജ്‌പുത്തിനോടുള്ള ആദരവിന്‍റെ അടയാളമായി, ഞങ്ങളുടെ വരാനിരിക്കുന്ന സാര തെഹ്‌രോ ഗാനത്തിന്‍റെ റിലീസ് ജുലായ് എട്ടിലേക്ക് മാറ്റിവയ്ക്കാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചു," എന്ന് അർമാൻ മാലിക് ട്വിറ്ററിലൂടെ അറിയിച്ചു. "സുശാന്തിനെ സ്‌ക്രീനിലും പുറത്തും ഒരു പുഞ്ചിരിയോടെയാണ് കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്‍റെ നഷ്‌ടത്തിൽ വ്യക്തിപരമായി വേദനിക്കുന്നു. സുശാന്തിന്‍റെ ദിൽ ബെചാരയുടെ ട്രെയിലർ കണ്ട് അദ്ദേഹത്തിന്‍റെ കഴിവിനെ ആസ്വദിക്കാം എന്നും അർമാൻ മാലിക് കൂട്ടിച്ചേർത്തു. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ അവസാന ചിത്രമായ ദിൽ ബെചാര ഈ മാസം 24ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെ പ്രദർശനത്തിന് എത്തും. മുകേഷ് ചബ്ര സംവിധാനം ചെയ്‌ത ചിത്രത്തിൽ സഞ്ജന സങ്കിയാണ് നായിക. ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് ഹോളിവുഡ് ചിത്രത്തിന്‍റെ ഔദ്യോഗിക റീമേക്കാണ് ദിൽ ബെചാരെ.