ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാല്‍ ക്വാറന്‍റൈനില്‍ - നടന്‍ അര്‍ജുന്‍ രാംപാല്‍
പുതിയ സിനിമ നെയില്‍ പോളിഷിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ സഹതാരങ്ങളായ മാനവ് കൗള്‍, ആനന്ദ് തിവാരി എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് നടന്‍ അര്‍ജുന്‍ രാംപാല്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.
സഹതാരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാല്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. താരത്തിന്‍റെ പുതിയ സിനിമ നെയില്‍ പോളിഷിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് സഹതാരങ്ങളായ മാനവ് കൗള്‍, ആനന്ദ് തിവാരി എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അര്‍ജുന്‍ രാംപാല്‍ ടെസ്റ്റ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബഗ്‌സ് ഭാർഗവ കൃഷ്ണ സംവിധാനം ചെയ്യുന്ന നെയിൽ പോളിഷ് സീ 5ൽ റിലീസ് ചെയ്യും. ബുധനാഴ്ച വരെ മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,90,138 ആണ്.