കേരളം

kerala

ETV Bharat / sitara

Arjun Kapoor reacts on break up rumours: അര്‍ജുന്‍ കപൂര്‍ മലൈക അറോറ വേര്‍പിരിയുന്നു? പ്രതികരിച്ച്‌ താരങ്ങള്‍ - Arjun Malaika break up rumours

Arjun Kapoor reacts on break up rumours: ബ്രേക്കപ്പ്‌ വാര്‍ത്തകളോട് പ്രതികരിച്ച്‌ അര്‍ജുന്‍ കപൂറും മലൈക അറോറയും.

Arjun Kapoor reacts on break up rumours  അര്‍ജുന്‍ കപൂര്‍ മലൈക അറോറ വേര്‍പിരിയുന്നു?  ബ്രേക്കപ്പ്‌ വാര്‍ത്തകളോട് പ്രതികരിച്ച്‌ അര്‍ജുന്‍ കപൂറും മലൈക അറോറയും  Arjun Kapoor Malaika Arora breakup  Arjun Malaika affair  Arjun Malaika break up rumours  Arjun Kapoor reacts
Arjun Kapoor reacts on break up rumours: അര്‍ജുന്‍ കപൂര്‍ മലൈക അറോറ വേര്‍പിരിയുന്നു? പ്രതികരിച്ച്‌ താരങ്ങള്‍

By

Published : Jan 13, 2022, 8:17 PM IST

Arjun Kapoor reacts on break up rumours: ബോളിവുഡ്‌ താര ജോഡികളായ അര്‍ജുന്‍ കപൂറും മലൈക അറോറയും വേര്‍പിരിയുന്നു? ഈ ചോദ്യമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലടക്കം പല വാര്‍ത്താ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്‌. എന്നാല്‍ ബ്രേക്കപ്പ്‌ വാര്‍ത്തകളോട് ഇരു താരങ്ങളും പ്രതികരിച്ചിരുന്നില്ല.

ഇപ്പോള്‍ തങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. മലൈകയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് അര്‍ജുന്‍ കപൂര്‍ കിംവദന്തി പ്രചരിപ്പിച്ചവര്‍ക്ക്‌ ചുട്ടമറുപടി നല്‍കിയിരിക്കുന്നത്‌. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരത്തിന്‍റെ പ്രതികരണം. കിംവദന്തികള്‍ക്ക്‌ സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവര്‍ക്കും നന്മകള്‍ ആശംസിക്കൂ എന്നുമാണ് അര്‍ജുന്‍ കുറിച്ചത്.

അര്‍ജുന്‍റെ പോസ്‌റ്റിന് താഴെ മലൈകയും മലൈകയുടെ സഹോദരി അമൃതയും കമന്‍റ്‌ ചെയ്‌തിട്ടുണ്ട്‌. ഹാര്‍ട്ട്‌ ഇമോജിയുമായാണ് അര്‍ജുന്‍റെ പോസ്‌റ്റിന് താഴെ മലൈക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'നീ തന്നെ അവരോട്‌ പറയൂ.'- എന്ന്‌ അമൃതയും കുറിച്ചു.

Arjun Kapoor Malaika Arora breakup: 'അടുത്ത ദിവസങ്ങളിലായി അര്‍ജുന്‍ കപൂര്‍ മലൈകയുടെ വീട് ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടില്ല. മൂന്ന്‌ ദിവസം മുമ്പ്‌ സഹോദരി റിയ കപൂറിന്‍റെ വീട്ടില്‍ അത്താഴത്തിന് അര്‍ജുനെ കണ്ടിരുന്നു. റിയയുടെ വീടിന് തൊട്ടടുത്താണ് മലൈകയുടെ വീട്. എന്നിട്ടും റിയയുടെ വീട്ടിലെ അത്താഴത്തിന് ശേഷം അര്‍ജുന്‍ മലൈകയുടെ വീട്ടില്‍ പോയില്ല. സാധാരണയായി അര്‍ജുനൊപ്പമാണ് മലൈക കുടുംബ വിരുന്നുകളില്‍ പങ്കെടുക്കാറ്. എന്നാല്‍ ഇത്തവണ മലൈകയെ അര്‍ജുനൊപ്പം കണ്ടില്ല.' - ഇപ്രകാരമാണ്‌ മലൈകയും അര്‍ജുനും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പ്രചരിച്ച ശേഷം മലൈകയോടടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട്‌ വ്യക്തമാക്കിയത്.

Arjun Malaika affair: 2021 ജനിവരി ഒന്നിനാണ് അര്‍ജുനും മലൈകയും തങ്ങളുടെ പ്രണയബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. 'പുതിയ പ്രഭാതം, പുതിയ ദിനം, പുതുവര്‍ഷം.. 2021' എന്ന അടിക്കുറിപ്പോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച്‌ കൊണ്ടായിരുന്നു ഇരുവരുടെയും പ്രണയ വെളിപ്പെടുത്തല്‍. ഒന്നിച്ചുള്ള നിമിഷങ്ങളും വിശേഷങ്ങളുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്‌ താരങ്ങള്‍.

നടനും നിര്‍മാതാവുമായ അര്‍ബാസ്‌ ഖാനായിരുന്നു മലൈകയുടെ ആദ്യ ഭര്‍ത്താവ്‌. ഇരുവര്‍ക്കുമായി ഒരു മകനുണ്ട്‌ (അര്‍ഹാന്‍ ഖാന്‍). സല്‍മാന്‍ ഖാന്‍റെ സഹോദരനാണ് അര്‍ബാസ്‌ ഖാന്‍. 2017ലാണ് അര്‍ബാസ്‌ ഖാനും മലൈകയും വിവാഹ മോചിതരാകുന്നത്.

Also Read: Minnal Murali in top 10 list: ടോപ്‌ 10 പുതിയ പട്ടികയില്‍ 'മിന്നല്‍ മുരളി'

ABOUT THE AUTHOR

...view details