തെലങ്കാന: ആരാധകരുടെ പ്രിയ താരങ്ങളാണ് ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അര്‍ജുനും മലൈകയും വേര്‍പിരിയുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
Arjun Kapoor Malaika Arora to split : മാല്‍ദീവ്‌സിലെ താരങ്ങളുടെ പ്രണയാര്‍ദമായ ദിനങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവരുന്നത്. ഇരുവരും വേര്‍പിരിയാനുള്ള കാരണം വ്യക്തമല്ല. അതേസമയം, വിഷയത്തില്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ആറ് ദിവസങ്ങളിലായി മലൈക വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും താരം കടുത്ത ദു:ഖത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസങ്ങളിലായി അര്‍ജുന്‍ കപൂര്‍ മലൈകയുടെ വീട് ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Arjun Kapoor Malaika Arora breakup: 'അടുത്ത ദിവസങ്ങളിലായി അര്‍ജുന്‍ കപൂര്‍ മലൈകയുടെ വീട് ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടില്ല. മൂന്ന് ദിവസം മുമ്പ് സഹോദരി റിയ കപൂറിന്‍റെ വീട്ടില്‍ അത്താഴത്തിന് അര്‍ജുനെ കണ്ടിരുന്നു. റിയയുടെ വീടിന് തൊട്ടടുത്താണ് മലൈകയുടെ വീട്. എന്നിട്ടും റിയയുടെ വീട്ടിലെ അത്താഴത്തിന് ശേഷം അര്‍ജുന്‍ മലൈകയുടെ വീട്ടില്‍ പോയില്ല. സാധാരണയായി അര്‍ജുനൊപ്പമാണ് മലൈക കുടുംബ വിരുന്നുകളില്‍ പങ്കെടുക്കാറ്. എന്നാല്‍ ഇത്തവണ മലൈകയെ അര്‍ജുനൊപ്പം കണ്ടില്ല.' - വൃത്തങ്ങള്‍ പറഞ്ഞു.