കേരളം

kerala

ETV Bharat / sitara

ആദ്യ കൺമണിയെ വരവേറ്റ് അപർശക്തിയും ആകൃതിയും; സ്വാഗതം ചെയ്‌ത് ആയുഷ്‌മാൻ ഖുറാന

ആദ്യത്തെ കുഞ്ഞിന് അർസോയി എന്നാണ് പേരിട്ടിരിക്കുന്നത്. പെൺകുഞ്ഞ് ജനിച്ച വിവരം അപർശക്തി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

By

Published : Aug 28, 2021, 6:42 PM IST

അപർശക്തി ഖുറാന വാർത്ത മലയാളം  അപർശക്തി ഖുറാന പുതിയ വാർത്ത  അപർശക്തി ഖുറാന കുഞ്ഞ് ജനിച്ചു വാർത്ത  അപർശക്തി ഖുറാന ഭാര്യ ആകൃതി വാർത്ത  അപർശക്തി ഖുറാന ആയുഷ്‌മാൻ ഖുറാന വാർത്ത  അപർശക്തിയും ആകൃതിയും വാർത്ത  ayushmann welcomes new family member news  ayushmann aparshakti news latest  aparshakti khurana aakriti news latest  arzoyi khuranna news
അപർശക്തി

ആയുഷ്‌മാൻ ഖുറാനയുടെ സഹോദരനും നടനുമായ അപർശക്തി ഖുറാനയ്‌ക്ക് പെൺകുഞ്ഞ് ജനിച്ചു. അപർശക്തി തന്നെയാണ് കുഞ്ഞതിഥി എത്തിയ സന്തോഷവാർത്ത ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

ഓഗസ്റ്റ് 27ന് പെൺകുഞ്ഞ് പിറന്നുവെന്നും ആദ്യ കൺമണിക്ക് അർസോയി എ. ഖുറാന എന്ന് പേരിട്ടുവെന്നും പോസ്റ്റിൽ നടൻ കുറിച്ചു.

More Read: ലോക്ക് ഡൗണിൽ കുടുംബം വിപുലീകരിക്കാമെന്ന് തീരുമാനിച്ചു: ആദ്യ കൺമണിയെ കാത്ത് അപർശക്തി ഖുറാന

തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി കടന്നുവരികയാണെന്ന് കഴിഞ്ഞ ജൂണിൽ അപർശക്തിയും ഭാര്യ ആകൃതി അഹൂജയും പറഞ്ഞിരുന്നു. ലോക്ക് ഡൗണിനിടയിൽ കുടുംബം വിപുലീകരിക്കാൻ തീരുമാനിച്ചു എന്ന രസകരമായ കുറിപ്പോടെയാണ് താരം ആദ്യത്തെ കൺമണിയെ കുറിച്ചുള്ള വാർത്ത പങ്കുവച്ചത്. അപർശക്തിയുടെ രസകരമായ പോസ്റ്റ് ആരാധകരും ഏറ്റെടുത്തിരുന്നു.

അപർശക്തിയുടെ കൺമണിയെ സ്വാഗതം ചെയ്‌ത് ആയുഷ്‌മാൻ ഖുറാന

ഇപ്പോൾ തങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അർസോയിയുടെ ജനനത്തിന് പിന്നാലെ ആയുഷ്‌മാൻ ഖുറാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സഹോദരന് പുറമെ, അപർശക്തിക്കും ആകൃതിക്കും ആശംസ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്.

2014ലാണ് നടനും അവതാരകനുമായ അപർശക്തി ഖുറാനയും ബിസിനസ് വുമൺ ആകൃതി അഹൂജയും വിവാഹിതരാവുന്നത്. മകളുടെ ജനനം കൂടാതെ, അപർശക്തിയുടെ പുത്തൻ സിനിമ റിലീസിനെത്തുന്നുവെന്നതും താരത്തിന് ഇരട്ടി സന്തോഷമാണ്. സെപതംബർ മൂന്നിനാണ് നടന്‍റെ ഹെൽമറ്റ് എന്ന പുത്തൻ ചിത്രം സീ5ലൂടെ റിലീസിനെത്തുന്നത്.

ABOUT THE AUTHOR

...view details