ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ദയനീയ പരാജയത്തിൽ ക്രിക്കറ്റ് കാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ പരിഹസിച്ച് ട്രോളുകളും കമന്‍റുകളും. ഗർഭിണിയായ ഭാര്യക്കൊപ്പം സമയം ചെലവഴിക്കാനായി ഒന്നാം ടെസ്റ്റിന് ശേഷം വിരാട് കോലി മടങ്ങുന്നതിലും ടീം ഇന്ത്യയുടെ നാണം കെട്ട തോൽവിക്ക് അനുഷ്‌കയാണ് കാരണമെന്നും തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ താരത്തെ അവഹേളിക്കുന്നത്.
മുൻ ഇന്ത്യൻ കാപ്‌റ്റന്മാരുടെ കുടുംബത്തിൽ ഇത്തരത്തിൽ വിശേഷങ്ങളുണ്ടായപ്പോൾ അവർ വീട്ടിൽ പോകാതെ രാജ്യത്തിന് വേണ്ടി കളിക്കുകയായിരുന്നു എന്ന് കുറേ പേർ അഭിപ്രായപ്പെട്ടു. അതേ സമയം, അനുഷ്‌കക്കെതിരെ ക്രിക്കറ്റ് ആരാധകർ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് എതിരെയും പ്രതികരണമുയർന്നിട്ടുണ്ട്. ഇത് ശരിക്കുമുള്ള ആരാധകരല്ലെന്നും, ഇന്ന് ഇന്ത്യ തോറ്റാലും ഏറ്റവും മികച്ച ടീമുള്ള ഇന്ത്യ തിരിച്ചടിക്കുമെന്നും കുറിച്ചുകൊണ്ട് നടിക്കെതിരെയുള്ള ട്രോളുകൾക്ക് ചിലർ മറുപടി നൽകി.