മാസങ്ങള്‍ക്ക് ശേഷം നിറവയറുമായി ഷൂട്ടിങ് സെറ്റില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പച്ചനിറത്തിലുള്ള സിംഗിള്‍ ഷോള്‍ഡര്‍ ഗൗണും ഫ്ലാറ്റ് ചെരുപ്പും മാസ്ക്കും അണിഞ്ഞ് കാരവാനില്‍ നിന്നും പുറത്തിറങ്ങുന്ന അനുഷ്‌കയാണ് ഫോട്ടോകളിലുള്ളത്. ഒപ്പം പിപിഇ കിറ്റ് ധരിച്ച് താരത്തിന്‍റെ സഹായത്തിനായി നില്‍ക്കുന്ന സഹായികളെയും കാണാം. എന്നാല്‍ എന്തിന്‍റെ ഷൂട്ടിങാണ് എന്നത് വ്യക്തമല്ല.
നിറവയറുമായി ഷൂട്ടിങ് തിരക്കില്‍ അനുഷ്‌ക ശര്‍മ - Anushka Sharma babu bump
പച്ചനിറത്തിലുള്ള സിംഗിള്‍ ഷോള്‍ഡര്‍ ഗൗണും ഫ്ലാറ്റ് ചെരുപ്പും മാസ്ക്കും അണിഞ്ഞ് കാരവാനില്‍ നിന്നും പുറത്തിറങ്ങുന്ന അനുഷ്‌കയാണ് ഫോട്ടോകളിലുള്ളത്
![നിറവയറുമായി ഷൂട്ടിങ് തിരക്കില്‍ അനുഷ്‌ക ശര്‍മ Anushka Sharma snapped on the sets of an upcoming project നിറവയറുമായി ഷൂട്ടിങ് തിരക്കില്‍ അനുഷ്‌ക ശര്‍മ ഷൂട്ടിങ് തിരക്കില്‍ അനുഷ്‌ക ശര്‍മ അനുഷ്‌ക ശര്‍മ ഗര്‍ഭകാലം അനുഷ്‌ക ശര്‍മ വാര്‍ത്തകള്‍ അനുഷ്‌ക ശര്‍മ ഫോട്ടോകള്‍ അനുഷ്‌ക ശര്‍മ സിനിമകള്‍ Anushka Sharma babu bump Anushka Sharma pregnancy](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9628280-957-9628280-1606052356574.jpg)
കഴിഞ്ഞ ദിവസമാണ് താരം ദുബായില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയത്. ഭര്‍ത്താവ് വിരാട് കോഹ്ലിക്കൊപ്പം ഐപിഎല്‍ 2020യുടെ ഭാഗമായി നാളുകളായി ദുബായിയിലായിരുന്നു അനുഷ്‌ക. ആഗസ്റ്റിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാന്‍ പോകുന്ന സന്തോഷം വിരാട് കോഹ്ലിയും അനുഷ്‌കയും ആരാധകരെ അറിയിച്ചത്. അടുത്തിടെ അച്ഛന്‍ പകര്‍ത്തിയ അനുഷ്‌കയുടെ ഒരു ഫോട്ടോ സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. കൂടാതെ ഗര്‍ഭകാലത്തെ നിരവധി മനോഹര ചിത്രങ്ങളും വിരാടിന്‍റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമെല്ലാം അനുഷ്‌ക ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.