ആരാധകരുടെ പ്രിയ താര ജോഡികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും. വിരുഷ്‌ക എന്ന പേരിലാണ് ഇരുവരും ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇന്ന് വിരാട് കോലയുടെ 33ാം ജന്മദിനമാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് കോലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
ഇപ്പോഴിതാ അനുഷ്‌കയുടെ പിറന്നാള്‍ ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് അനുഷ്‌ക കോലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അനുഷ്‌കയുടെ ഹൃദയത്തില്‍ തൊടുന്ന കുറുപ്പ്. കോലി സത്യസന്ധനും ധൈര്യവും ഉള്ളയാള്‍ ആണെന്നും നിന്നെ പോലെ തിരിച്ചു വരാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് അനുഷ്‌ക പറയുന്നത്.
'ഫോട്ടോയ്‌ക്കും നിങ്ങളുടെ ജീവിതം നയിക്കുന്ന രീതിക്കും ഫില്‍റ്ററിന്‍റെ ആവശ്യമില്ല. സത്യസന്ധനും ധൈര്യവും ഉള്ളയാള്‍. സംശയത്തെ ഇല്ലായ്‌മ ചെയ്യുന്ന ധൈര്യം. നിങ്ങളെ പോലെ തിരിച്ചുവരാന്‍ ആര്‍ക്കും കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ പരസ്‌പരം സംസാരിക്കുന്നവരല്ല നമ്മള്‍.