കേരളം

kerala

ETV Bharat / sitara

കണ്‍മണിക്കായുള്ള കാത്തിരിപ്പ്, ഗര്‍ഭകാലത്തെ പുതിയ ചിത്രം പങ്കുവെച്ച് അനുഷ്ക ശര്‍മ്മ - നടി അനുഷ്ക ശര്‍മ്മ

2017 ഡിസംബറിൽ ഇറ്റലിയിൽ വെച്ചായിരുന്നു അനുഷ്കയുടേയും കോഹ്‌ലിയുടേയും വിവാഹം. 2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Anushka Sharma on her pregnancy: Nothing is more real and humbling  കണ്‍മണിക്കായുള്ള കാത്തിരിപ്പ്, ഗര്‍ഭകാലത്തെ പുതിയ ചിത്രം പങ്കുവെച്ച് അനുഷ്ക ശര്‍മ്മ  ഗര്‍ഭകാലത്തെ പുതിയ ചിത്രം പങ്കുവെച്ച് അനുഷ്ക ശര്‍മ്മ  അനുഷ്കയുടേയും കോഹ്‌ലിയുടേയും വിവാഹം  നടി അനുഷ്ക ശര്‍മ്മ  വിരാട് കോഹ്‌ലി
കണ്‍മണിക്കായുള്ള കാത്തിരിപ്പ്, ഗര്‍ഭകാലത്തെ പുതിയ ചിത്രം പങ്കുവെച്ച് അനുഷ്ക ശര്‍മ്മ

By

Published : Sep 13, 2020, 7:21 PM IST

ജനുവരിയില്‍ ആദ്യത്തെ കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നതിന്‍റെ ത്രില്ലിലാണ് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും. പുതിയ അതിഥി ജീവിതത്തിലേക്ക് വരുന്നതിന്‍റെ സന്തോഷം ആഴ്ചകള്‍ക്ക് മുമ്പാണ് താരദമ്പതികള്‍ സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. ഇരുവര്‍ക്കും കുഞ്ഞ് ജനിക്കാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ് 'വിരുഷ്ക' ആരാധകരും. ഇപ്പോള്‍ ഗര്‍ഭകാലത്തെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക. കുഞ്ഞ് വയര്‍ തലോടിക്കൊണ്ട് നില്‍ക്കുന്ന ചിത്രം അനുഷ്ക ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്. 'ജീവന്‍റെ തുടിപ്പ് അനുഭവിക്കുന്നതിലും യഥാർഥവും വിനീതവുമായ മറ്റൊന്നും തന്നെയില്ല' എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം അനുഷ്ക കുറിച്ചത്. ഫോട്ടോ വിരാട് കുറിച്ചത് 'തന്‍റെ ലോകം ഒറ്റ ഫ്രെയിമില്‍' എന്നായിരുന്നു. അനുഷ്കയുടെ പോസ്റ്റും വിരാടിന്‍റെ കമന്‍റും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

2017 ഡിസംബറിൽ ഇറ്റലിയിൽ വെച്ചായിരുന്നു അനുഷ്കയുടേയും കോഹ്‌ലിയുടേയും വിവാഹം. 2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു. അഭിനയത്തിന് പുറമെ സിനിമ നിർമാണ രംഗത്തേക്കും കാലെടുത്തുവെച്ചു അനുഷ്ക. പാതാൾ ലോക്, ബുൾബുൾ എന്നീ വെബ്‌സീരീസുകള്‍ താരം ഇതിനോടകം നിർമിച്ചു.

ABOUT THE AUTHOR

...view details