മകളെ നെഞ്ചോട് ചേര്‍ത്ത് കിടത്തി മുംബൈ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങുന്ന അനുഷ്ക ശര്‍മയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ നിറയുന്നത്. ഒപ്പം വിരാട് കോഹ്‌ലിയെയും കാണാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മത്സരശേഷം ചൊവ്വാഴ്ചയാണ് കോഹ്‌ലിയും കുടുംബവും മുംബൈയില്‍ തിരിച്ചെത്തിയത്. മുംബൈ കാലിന വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് വൈറലാകുന്ന ഫോട്ടോകള്‍.
അനുഷ്കയാണ് മകള്‍ വാമികയെ എടുത്തിരിക്കുന്നത്. വിരാട് കോഹ്‌ലി ഇരുവരുടെയും ബാഗുകളുമേന്തി മുമ്പില്‍ നടന്ന് വാഹനത്തിലേക്ക് കയറുന്നതാണ് ഫോട്ടോകളിലുള്ളത്. ഇക്കഴിഞ്ഞ് ജനുവരി 11 ആണ് വിരുഷ്ക ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ സ്വകാര്യതയെ മാനിച്ച് കുട്ടിയുടെ മുഖം താരദമ്പതികള്‍ പുറത്തുവിട്ടിട്ടില്ല. 2017ലാണ് നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ അനുഷ്‌കയും വിരാടും വിവാഹിതരായത്.