കേരളം

kerala

ETV Bharat / sitara

ഭീഷണി സഹിക്കാൻ വയ്യ: അനുരാഗ് കശ്യപ് ട്വിറ്റര്‍ അക്കൗണ്ട് അവസാനിപ്പിച്ചു - In the last two tweets before filmmaker Anurag Kashyap deleted his Twitter account

ആള്‍ക്കൂട്ടക്കൊലക്കെതിരെ ചലച്ചിത്ര-സാംസ്​കാരിക മേഖലയിലെ പ്രമുഖര്‍ നല്‍കിയ ഹര്‍ജിയില്‍ ഒപ്പിട്ടതോടെയാണ്​ അനുരാഗിന് ഭീഷണികള്‍ വന്നത്

ട്വിറ്റര്‍ ഉപയോഗം അവസാനിപ്പിച്ച് അനുരാഗ് കശ്യപ്

By

Published : Aug 11, 2019, 11:38 PM IST

'നിങ്ങള്‍ക്ക് സന്തോഷവും വിജയവും ഉണ്ടാവ​ട്ടെ. ട്വിറ്റര്‍ അക്കൗണ്ട്​ ഇല്ലാതാക്കും മുമ്പുള്ള അവസാന ട്വീറ്റാണിത്​. ഭയം കൂടാതെ എ​​ന്‍റെ മനസ്സിലുള്ളത് തുറന്നുപറയാന്‍ കഴിയാതിരിക്കുന്നതിലും ഭേദം, ഒന്നും പറയാതിരിക്കുകയാണ്​. ഗുഡ്​ ബൈ' ഈ വാക്കുകള്‍ കുറിച്ച് സംവിധായകന്‍ അനുരാഗ്​ കശ്യപ്​ ട്വിറ്ററിനോട്​ വിടപറഞ്ഞു. ആള്‍ക്കൂട്ടക്കൊലക്കെതിരെ ചലച്ചിത്ര- സാംസ്​കാരിക മേഖലയിലെ പ്രമുഖര്‍ നല്‍കിയ ഹര്‍ജിയില്‍ ഒപ്പിട്ടതോടെയാണ്​ അനുരാഗ്​ കശ്യപ്​ ഒരു വിഭാഗത്തി​​ന്‍റെ നോട്ടപ്പുള്ളിയായത്​.

അനുരാഗ് കശ്യപിന്‍റെ അവസാന ട്വീറ്റ്

'മാതാപിതാക്കള്‍ക്ക്​ നിരന്തരം ഫോണ്‍കാളുകള്‍, മകള്‍ക്ക്​ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി. നിങ്ങള്‍ക്കാണ്​ ഈ അനുഭവമെങ്കില്‍ ആരും ഒന്നും സംസാരിക്കാന്‍ ഇഷ്​ടപ്പെടില്ല. അതിനുപിന്നിലെ കാരണങ്ങളോ യുക്​തിയോ ചോദിച്ചിട്ട് കാര്യമില്ല. കൊള്ളക്കാര്‍ ഭരിക്കും, കവര്‍ച്ചയായിരിക്കും പുതിയ ജീവിതമാര്‍ഗം. ഈ പുതു ഇന്ത്യ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുമെന്ന്​ പ്രതീക്ഷിക്കാം. അഭിനന്ദനങ്ങള്‍.'​ അനുരാഗ് അവസാന ട്വീറ്റിലെ വാക്കുകളാണിത്.

മോദി സര്‍ക്കാറി​ന്‍റെ വിമര്‍ശകനായിരുന്നു ബോളിവുഡിലെ പ്രശസ്​ത സംവിധായകനായ അനുരാഗ് കശ്യപ്​. ആള്‍ക്കൂട്ടക്കൊലക്കെതിരെ പ്രതിഷേധിച്ചതിന്​ പുറമെ കഴിഞ്ഞ ആഴ്​ച ജമ്മു- ക​ശ്​മീര്‍ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോഴും വിമര്‍ശിച്ചിരുന്നു. കശ്യപി​ന്‍റെ മകളെ ബലാത്സംഗം ചെയ്യുമെന്ന ട്വിറ്റര്‍ സന്ദേശം കഴിഞ്ഞ മേയിലാണ്​ ലഭിച്ചത്​. ചൗകീദാര്‍ രാംസംഘി എന്ന പേരില്‍ നിന്നായിരുന്നു ഭീഷണി. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ്​ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്​ തയ്യാറാക്കിയിരുന്നു.

ABOUT THE AUTHOR

...view details