കേരളം

kerala

ETV Bharat / sitara

പീഡന പരാതിയില്‍ അനുരാഗ് കശ്യപിന് മുംബൈ പൊലീസിന്‍റെ സമന്‍സ് - പായല്‍ ഘോഷ് വാര്‍ത്തകള്‍

അനുരാഗ് കശ്യപ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ ഹാജരാകും.

anurag kashyap sexual assault case  anurag kashyap summoned by mumbai police  anurag kashyap metoo charges  anurag kashyap payal ghosh controversy  അനുരാഗ് കശ്യപിന് മുംബൈ പൊലീസിന്‍റെ സമന്‍സ്  നടിയുടെ പീഡന പരാതിയില്‍ അനുരാഗ് കശ്യപിന് മുംബൈ പൊലീസിന്‍റെ സമന്‍സ്  പായല്‍ ഘോഷ് വാര്‍ത്തകള്‍  അനുരാഗ് കശ്യപ് പീഡന പരാതി
നടിയുടെ പീഡന പരാതിയില്‍ അനുരാഗ് കശ്യപിന് മുംബൈ പൊലീസിന്‍റെ സമന്‍സ്

By

Published : Sep 30, 2020, 1:38 PM IST

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ നടിയും മോഡലുമായ പായല്‍ ഘോഷ് നല്‍കിയ പീഡന പരാതിയില്‍ അനുരാഗ് കശ്യപിന് മുംബൈ പൊലീസ് സമന്‍സ് അയച്ചു. അനുരാഗ് കശ്യപ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് നടി പായല്‍ ഘോഷ് ദിവസങ്ങള്‍ക്ക് മുമ്പ് സംവിധായകനെതിരെ പീഡന പരാതി നല്‍കിയത്. കശ്യപിന്‍റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പായല്‍ ഘോഷിന്‍റെ പരാതി.

2013ല്‍ വെര്‍സോവയില്‍ വെച്ച്‌ കശ്യപ് ബലാത്സംഗം ചെയ്തെന്നാണ് പായല്‍ പരാതിയില്‍ പറയുന്നത്. ബലാത്സംഗം, തെറ്റായ സമീപനം, ന്യായവിരുദ്ധമായ തടങ്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കശ്യപിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി നടിയുടെ അഭിഭാഷകന്‍ നിതിൻ സത്പുട്ട് ട്വീറ്റ് ചെയ്തിരുന്നു. കശ്യപിനെതിരെ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് നടി പായല്‍ ഘോഷ് ട്വീറ്റ് ചെയ്തത്. എന്നാല്‍ നടിയുടെ ആരോപണം അനുരാഗ് കശ്യപ് പൂര്‍ണമായും നിഷേധിച്ചിരുന്നു. കൂടാതെ ബോളിവുഡ് സിനിമ രംഗത്തുള്ള നിരവധി പ്രമുഖര്‍ അനുരാഗ് കശ്യപിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

ABOUT THE AUTHOR

...view details