നടി പായല്‍ ഘോഷിന്‍റെ ലൈംഗികാരോപണ കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി സംവിധായകൻ അനുരാഗ് കശ്യപ് മുംബൈ വെർസോവ പൊലീസ് സ്റ്റേഷനിൽ ഹാജരായി. സെപ്റ്റംബർ 23നാണ് അനുരാഗ് കശ്യപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി നടി രംഗത്തെത്തിയത്. 2014ൽ അനുരാഗ് കശ്യപ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് നടി ഉന്നയിച്ച ആരോപണം. അന്നേദിവസം തന്നെ നടിയും അഭിഭാഷകനും പരാതിയുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തുകയും കശ്യപിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
പീഡനാരോപണം, അനുരാഗ് കശ്യപ് ചോദ്യം ചെയ്യലിന് ഹാജരായി - അനുരാഗ് കശ്യപ് വാര്‍ത്തകള്‍
അനുരാഗ് കശ്യപ് മുംബൈ വെർസോവ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ അനുരാഗ് കശ്യപിനെതിരെ മീടു ആരോപണം ഉന്നയിച്ച് ട്വീറ്റും ചെയ്തിരുന്നു നടി പായല്‍ ഘോഷ്. അനുരാഗ് കശ്യപിനെതിരെ നടപടി ആവശ്യപ്പെട്ട് നടി മഹാരാഷ്ട്ര ഗവർണര്‍ ബിഎസ് കോഷിയാരിയെ കണ്ടിരുന്നു. എന്നാല്‍ നടി ഉന്നയിച്ച ആരോപണങ്ങളെല്ലാം അനുരാഗ് കശ്യപ് നിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടെ അനുരാഗ് കശ്യപിന് പിന്തുണയറിയിച്ച് താപ്സി പന്നു അടക്കമുള്ള നടിമാരും മറ്റ് സിനിമാപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.