നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും പ്രശംസിച്ചും അനുകൂലിച്ചും നിലപാടെടുക്കുന്ന അനുപം ഖേർ ഈയടുത്തിടെ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖം ശ്രദ്ധ നേടിയിരുന്നു. കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചായിരുന്നു ബോളിവുഡ് നടന്‍റെ പ്രതികരണം.കൊവിഡിനെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്നും മോദി സർക്കാരിനെ ഓർമപ്പെടുത്തിയായിരുന്നു അനുപം ഖേറിന്‍റെ അഭിമുഖം.
'പണിയെടുക്കുന്നവർക്കേ തെറ്റ് പറ്റൂ'; മലക്കംമറിഞ്ഞ് അനുപം ഖേര്‍ - മോദിയെ അനുകൂലിച്ച് അനുപം ഖേർ പുതിയ വാർത്ത
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിലുടനീളം അദ്ദേഹത്തിന്‍റെ സ്തുതിപാഠകനായിരുന്നു അനുപം ഖേർ. എന്നാൽ പൊടുന്നനെ മോദി സർക്കാരിനെ വിമർശിച്ചുള്ള ട്വീറ്റ് ശ്രദ്ധ ആകർഷിച്ചിരുന്നു.
അനുപം ഖേറിന്‍റെ ട്വീറ്റ്
എന്നാൽ, വീണ്ടും അനുപം ഖേർ പങ്കുവച്ചൊരു ട്വീറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പണിയെടുക്കുന്നവർക്കേ തെറ്റു പറ്റൂ എന്ന് കുറിച്ചുകൊണ്ടുള്ള ആറുവരി കവിതയാണ് താരം ട്വിറ്ററിൽ പങ്കുവച്ചത്. മോദി നന്നായി പരിശ്രമിക്കുന്നുവെന്നും അതിനാലാണ് തെറ്റുകൾ ഉണ്ടാകുന്നതെന്നുമുള്ള ശൈലിയിലാണ് ട്വീറ്റ്. 'പണിയെടുക്കുന്നവര്‍ക്ക് മാത്രമാണ് തെറ്റുകള്‍ സംഭവിക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങള്‍ പറയുന്നവരാകട്ടെ അങ്ങനെ അവരുടെ ജീവിതം അവസാനിപ്പിക്കും'- എന്നാണ് അനുപം ഖേർ കുറിച്ച ഹിന്ദി വരികളുടെ അർഥം.