ഹൈദരാബാദ്:നിർമാണം ആരംഭിച്ച കരൺ ജോഹറിന്‍റെ ദോസ്‌താന 2ൽ നിന്നും കാർത്തിക് ആര്യൻ പുറത്തുപോയതിന് പിന്നാലെ താരത്തിനെ കൂടുതൽ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന് വാർത്തകൾ പ്രചരിക്കുകയുണ്ടായി. ഷാരൂഖ് ഖാന്‍റെ നിർമാണ കമ്പനി ഒരുക്കുന്ന ചിത്രങ്ങളടക്കം വമ്പൻ സിനിമകളിൽ നിന്ന് താരം പുറത്താക്കപ്പെട്ടുവെന്നാണ് ആരോപണം. സുശാന്ത് സിംഗിനെ പോലെ കാർത്തിക് ആര്യനെയും ബോളിവുഡിലെ കുത്തകകൾ തഴയുകയാണെന്ന തരത്തിലും വിമർശനങ്ങൾ ഉയർന്നു. എന്നാൽ, വിഷയത്തിൽ സംവിധായകൻ അനുഭവ് സിൻഹ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
'നിർമാതാക്കൾ അഭിനേതാക്കളെ മാറ്റുന്നതിലും അഭിനേതാക്കൾ ചിത്രത്തിൽ നിന്ന് പിന്മാറുന്നതിലുമെല്ലാം അധികം പേരും പ്രതികരിക്കാറില്ല. ഇത് എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. കാർത്തിക് ആര്യനെതിരായ പ്രചാരണം അന്യായമാണെന്നാണ് എനിക്ക് തോന്നുന്നത്. കാർത്തിക് ആര്യൻ ഇതിൽ മൗനം പാലിക്കുന്നതിനെ ഞാൻ ബഹുമാനിക്കുന്നു,' എന്നാണ് അനുഭവ് സിൻഹ ട്വിറ്ററിൽ പ്രതികരിച്ചത്.
More Read: സുശാന്തിനെ പോലെ കാർത്തിക്കിനെയും ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് കങ്കണ