കേരളം

kerala

ETV Bharat / sitara

ബോളിവുഡ് മതിയായി, രാജിവെക്കുന്നുവെന്ന് ഥപ്പട് സംവിധായകന്‍ - Anubhav Sinha

ആർട്ടിക്കിൾ 15, മുൽക്, ഥപ്പട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുഭവ് സിൻഹ

Anubhav Sinha declares, 'I hereby resign from Bollywood'  രാജിവെക്കുന്നുവെന്ന് ഥപ്പട് സംവിധായകന്‍  ആർട്ടിക്കിൾ 15  Anubhav Sinha  സംവിധായകന്‍ അനുഭവ് സിന്‍ഹ
ബോളിവുഡ് മതിയായി, രാജിവെക്കുന്നുവെന്ന് ഥപ്പട് സംവിധായകന്‍

By

Published : Jul 22, 2020, 7:57 PM IST

ബോളിവുഡ് സിനിമാമേഖലയില്‍ നിന്നും താന്‍ രാജിവെക്കുകയാണെന്ന് ട്വീറ്റ് ചെയ്ത് സംവിധായകന്‍ അനുഭവ് സിന്‍ഹ. 'മതി ഞാൻ ബോളിവുഡിൽ നിന്ന് രാജിവെക്കുന്നു. അതിനർത്ഥം എന്ത് തന്നെയായാലും' ഇതായിരുന്നു ട്വീറ്റ്. യൂസർ നെയിമിൽ 'നോട്ട് ബോളിവുഡ്' എന്നും അനുഭവ് സിന്‍ഹ കൂട്ടിച്ചേർത്തിട്ടുണ്ട്. മറ്റൊരു ട്വീറ്റിലൂടെ താൻ ഇനിയും സിനിമകൾ ചെയ്യുമെന്നും, അത് ബോളിവുഡിൽ ആയിരിക്കില്ലെന്നും' അനുഭവ് സിൻഹ വ്യക്തമാക്കി. നടന്‍ സുശാന്ത് സിങിന്‍റെ മരണത്തിന് ശേഷം വലിയ വിവാദങ്ങളും ചര്‍ച്ചകളുമാണ് ബോളിവുഡില്‍ നടക്കുന്നത്. ബോളിവുഡില്‍ പലര്‍ക്കും വളരാന്‍ സാധിക്കാത്തതിന് പിന്നില്‍ നെപ്പോട്ടിസമാണെന്ന് പല പ്രമുഖ താരങ്ങളും തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ താന്‍ ബോളിവുഡ് ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് സംവിധായകന്‍ അനുഭവ് സിന്‍ഹ ട്വീറ്റ് പങ്കുവെച്ചത്. ആർട്ടിക്കിൾ 15, മുൽക്, ഥപ്പട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുഭവ് സിൻഹ.

ABOUT THE AUTHOR

...view details