കേരളം

kerala

ETV Bharat / sitara

മികച്ച നടി കീര്‍ത്തി സുരേഷ്, ആയുഷ്മാന്‍ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാര്‍, ജോജുവിനും സാവിത്രിക്കും പ്രത്യേക പരാമര്‍ശം

അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. മലയാള ചിത്രം ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്. ജോസഫിലെ അഭിനയത്തിലൂടെ ജോജുവും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിലൂടെ സാവിത്രി ശ്രീധരനും മികച്ച നടനും നടിക്കുമുള്ള പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി

By

Published : Aug 9, 2019, 4:11 PM IST

Updated : Aug 9, 2019, 9:06 PM IST

മികച്ച നടി കീര്‍ത്തി സുരേഷ്, ആയുഷ്മാന്‍ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാര്‍, ജോജുവിനും സാവിത്രിക്കും പ്രത്യേക പരാമര്‍ശം

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്ധഥുനിലെ അഭിനയത്തിലൂടെ ആയുഷ്മാൻ ഖുറാനയും ഉറിയിലെ അഭിനയത്തിലൂടെ വിക്കി കൗശലും മികച്ച നടന്മാർക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്‍റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. മലയാള ചിത്രം ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്. ജോസഫിലെ അഭിനയത്തിലൂടെ ജോജുവും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിലൂടെ സാവിത്രി ശ്രീധരനും മികച്ച നടനും നടിക്കുമുള്ള പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം.

മികച്ച തെലുങ്ക് ചിത്രമായി മഹാനടി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെ ജി എഫിന്. മികച്ച സംഗീത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം പത്മാവത്. പുബാക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ആനന്ദ് കിർകിരെയും മികച്ച സഹനടിക്കുള്ള പുരസ്കാരം ബദായി ഹൊയിലെ അഭിനയത്തിലൂടെ സുലേഖയും സ്വന്തമാക്കി. നടി ശ്രുതി ഹരിഹരനും ചന്ദ്രചൂഡ് റായിയും പ്രത്യേക പരാമർശത്തിന് അര്‍ഹരായി. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 31 വിഭാഗങ്ങളിലായിരുന്നു അവാര്‍ഡ്. 419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്.

പുരസ്കാരത്തിന് അര്‍ഹരായവര്‍:

ചിത്രം: ഹെല്ലാരോ (ഗുജറാത്തി)
മികച്ച നടൻ: ആയുഷ്മാൻ ഖുറാന (അന്ധധും), വിക്കി കൗശൽ (ഉറി)
നടി: കീർത്തി സുരേഷ് (മഹാനടി)
സഹനടൻ: ആനന്ദ് കിർകിരെ (പുബാക്ക്)
സഹനടി: സുരേഖ സിക്രി (ബദായി ഹൊ)
പ്രത്യേക പരാമർശം: ജോജു ജോർജ് (ജോസഫ്), സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ), ചന്ദ്രചൂഡ് റായി, ശ്രുതി ഹരിഹരൻ (നത്തിചിരാമി)
ഛായാഗ്രഹണം: എം ജെ രാധാകൃഷ്ണൻ (ഓള്)
മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ
സ്പെഷ്യൽ ഇഫക്റ്റ്, ആക്ഷൻ: കെ ജി എഫ്
നൃത്തസംവിധാനം: ഗുമർ (പത്മാവത്)
സംഗീതസംവിധാനം: സഞ്ജയ് ലീല ബൻസാലി (പത്മാവത്)
ജനപ്രിയ ചിത്രം: ബദായി ഹൊ
പരിസ്ഥിതി വിഷയം: പാനി
സാമൂഹിക വിഷയം: പാഡ്മാൻ
കുട്ടികളുടെ ചിത്രം: സർക്കാരി ഏരിയ പ്രാഥമിക ഷാലെ കാസർകോട്
പശ്ചാത്തല സംഗീതം: ഉറി
സൗണ്ട് ഡിസൈൻ: ഉറി
ഗായിക: ബിന്ദു (മായാവി മാനവെ-കന്നഡ)
ഗായകൻ: അർജിത് സിങ് (ബിന്ദെ ദിൽ)

Last Updated : Aug 9, 2019, 9:06 PM IST

ABOUT THE AUTHOR

...view details