സസ്‌പെൻസ് ത്രില്ലർ ചിത്രം ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പ് മികച്ച വിജയമായിരുന്നു. വീണ്ടുമിതാ മലയാളത്തിൽ നിന്നും മറ്റൊരു ത്രില്ലർ ചിത്രം കൂടി ബോളിവുഡിലേക്കെത്തുകയാണ്. ഈ വർഷം തിയേറ്റർ ഹിറ്റായി മാറിയ ക്രൈം ത്രില്ലർ അഞ്ചാം പാതിരയാണ് ഹിന്ദി ഭാഷയിൽ റീമേക്കിനൊരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോളിവുഡിലൊരുക്കുന്നത് റിലയൻസ് എന്‍റർടെയ്‌ൻമെന്‍റും ആഷിക് ഉസ്‌മാൻ പ്രൊഡക്ഷൻസും എപി ഇന്‍റർനാഷണലും ചേർന്നാണ്.
അഞ്ചാം പാതിര ബോളിവുഡിലേക്ക്: കൈകോർത്ത് ആഷിക് ഉസ്‌മാനും റിലയൻസ് എന്‍റർടെയ്‌ൻമെന്‍റും - chakochan
റിലയൻസ് എന്‍റർടെയ്‌ൻമെന്‍റും ആഷിക് ഉസ്‌മാൻ പ്രൊഡക്ഷൻസും എപി ഇന്‍റർനാഷണലും ചേർന്നാണ് ഹിന്ദിയിലേക്ക് അഞ്ചാം പാതിര റീമേക്ക് ചെയ്യുന്നത്.

അഞ്ചാം പാതിര ബോളിവുഡിലേക്ക്
മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത അഞ്ചാം പാതിരയുടെ നിർമാണവും ആഷിക് ഉസ്‌മാനായിരുന്നു. എന്നാൽ ബോളിവുഡിലൊരുക്കുന്ന ക്രൈം ത്രില്ലറിന്‍റെ ടൈറ്റിലോ താരങ്ങളെ സംബന്ധിച്ച വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.