ആക്ഷനും റൊമാൻസും ഇടകലർത്തിയൊരുങ്ങുന്ന പുതിയ ബോളിവുഡ് ചിത്രം മലംഗിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തു. മോഹിത് സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാൽ, വിമർശനങ്ങളെ വക വക്കാതെ റൊമാൻസും ഫൈറ്റും ആക്ഷനും നിറച്ചാണ് ട്രെയിലറിന്‍റെ വരവ്. ആദിത്യ റോയ് കപൂര്‍, ദിഷ പഠാനി എന്നിവർ ക്കൊപ്പം മാസ് എൻട്രിയുമായി അനില്‍ കപൂറും ട്രെയിലറിലെത്തുന്നുണ്ട്.
അനിൽ കപൂറും ആദിത്യ റോയ് കപൂറും നേർക്കുനേർ; മലംഗ് ട്രെയിലറെത്തി - Anil Kapoor, Adithya Roy Kapoor and Disha Pathani
ആദിത്യ റോയ് കപൂര്‍, ദിഷ പഠാനി എന്നിവർ ക്കൊപ്പം മാസ് എൻട്രിയുമായി അനില്‍ കപൂറും ട്രെയിലറിലെത്തുന്നു
മലംഗിന്‍റെ ട്രെയിലർ
അങ്കിത് തിവാരി, അനുപം റോയ്, മിത്തൂണ്‍, ജീത് ഗാംഗുലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ലവ് രഞ്ജന്‍, അങ്കുര്‍ ഗാര്‍ഗ്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ജയ് ഷെവക്രാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം അടുത്ത മാസം ഏഴിന് തിയേറ്ററിലെത്തും.