ലോക്ക് ഡൗണിൽ നിസ്സഹായരായി രാജ്യത്തിനകത്തും വിദേശത്തും കുടുങ്ങിപ്പോയ ഇന്ത്യക്കാർ... കൊവിഡിൽ രാജ്യം നിശ്ചലമായപ്പോൾ ഭക്ഷണമില്ലാതെ വലഞ്ഞ ജനങ്ങൾ... കരൾ ശസ്‌ത്രക്രിയക്ക് ആറു വയസുകാരിക്ക് നൽകിയ ധനസഹായം... ജോലി നഷ്‌ടപ്പെട്ട അതിഥി തൊഴിലാളികൾക്ക് ഉപജീവനമാർഗത്തിനുള്ള സഹായം... കോമൺവെൽത്ത് ഗെയിം മെഡലിസ്റ്റ് അമൃത്പാൽ കൗറിന് സഹായഹസ്‌തം... സിനിമാഹീറോ അല്ല, കഴിഞ്ഞ കുറേ മാസങ്ങളായി സാധാരണക്കാരുടെ സൂപ്പർഹീറോയാവുകയാണ് നടൻ സോനു സൂദ്.
ഇത് സോനു സൂദിന് വിജയവാഡ ഐഎഎസ് അക്കാദമി നൽകുന്ന ആദരവ് - sarath chandra ias academy sonu sood news
വിജയവാഡയിലെ ശരത് ചന്ദ്ര ഐഎഎസ് അക്കാദമിയിലെ ആർട്‌സ് ആന്‍റ് ഹ്യുമാനിറ്റീസ് വിഭാഗത്തിന് സോനു സൂദിന്‍റെ പേര് നൽകിയാണ് താരത്തിനോടുള്ള ആദരവ് പ്രകടപ്പിക്കുന്നത്.
![ഇത് സോനു സൂദിന് വിജയവാഡ ഐഎഎസ് അക്കാദമി നൽകുന്ന ആദരവ് വിജയവാഡയിലെ ഐഎഎസ് അക്കാദമി വാർത്ത വിജയവാഡ ഐഎഎസ് അക്കാദമി നൽകുന്ന ആദരവ് വാർത്ത നടൻ സോനു സൂദ് ഐഎഎസ് അക്കാദമി പേര് വാർത്ത ശരത് ചന്ദ്ര ഐഎഎസ് അക്കാദമി സോനു വാർത്ത ആർട്‌സ് ആന്‍റ് ഹ്യുമാനിറ്റീസ് വിഭാഗത്തിന് സോനു സൂദിന്‍റെ പേര് വാർത്ത Sonu Sood University Dept Name news andra educational institution named sonu sood news sonu sood name arts and humanities dept news sonu sood latest news sarath chandra ias academy sonu sood news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9740363-thumbnail-3x2-sonusood.jpg)
സഹജീവികളോടുള്ള താരത്തിന്‍റെ കരുതലിന് ആന്ധ്രാപ്രദേശിലെ ഒരു വിദ്യാഭ്യാസസ്ഥാപനം വ്യത്യസ്‌തമായ ആദരവാണ് നൽകുന്നത്. വിജയവാഡയിലെ ശരത് ചന്ദ്ര ഐഎഎസ് അക്കാദമിയിലെ ആർട്‌സ് ആന്‍റ് ഹ്യുമാനിറ്റീസ് വിഭാഗത്തിന് സോനു സൂദിന്‍റെ പേര് നൽകി സോനു സൂദ് ആർട്‌സ് ആന്‍റ് ഹ്യുമാനിറ്റീസ് ഡിപ്പാർട്‌മെന്‍റ് എന്ന് പുനർനാമകരണം ചെയ്‌തു.
തന്‍റെ സേവനങ്ങൾക്ക് ജനങ്ങളിൽ നിന്ന് തിരിച്ചുകിട്ടുന്ന സ്‌നേഹത്തിന് സോനു സൂദും പ്രതികരിച്ചു. തന്‍റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ ആർട്‌സ് ആന്‍റ് ഹ്യുമാനിറ്റീസ് അറിയപ്പെടുന്നുവെന്ന വാർത്തയിൽ താൻ വിനീതനെന്ന് താരം മറുപടി നൽകി. എന്തായാലും വെള്ളിത്തിരയിലെ മിന്നും താരം ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്. ഡിസംബറിൽ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്ന 'ഐ ആം നോ മിശിഹാ' എന്ന സോനു സൂദിന്‍റെ പുസ്‌തകത്തിനായും ആരാധകർ കാത്തിരിക്കുകയാണ്.