2017ൽ പുറത്തിറങ്ങിയ ടൈഗര്‍ സിന്ദാ ഹെ, ധൂം3 ചിത്രങ്ങൾക്ക് ശേഷം കത്രീന കൈഫിനെ വീണ്ടും തിരശ്ശീലയിൽ കാണാമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു രോഹിത് ഷെട്ടിയുടെ സൂര്യവൻശി. എന്നാൽ, കൊവിഡ് കാരണം റിലീസ് നീട്ടിവെച്ചതോടെ 2020ൽ സൂര്യവൻശി പ്രദർശനത്തിനെത്തിയില്ല.
എന്നാൽ, കത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് പുതിയ സിനിമയിൽ കത്രീനക്കൊപ്പം അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ആയുഷ്‌മാൻ ഖുറാന നായകനായ അന്ധാദൂന്‍ സിനിമയുടെ സംവിധായകൻ ശ്രീറാം രാഘവൻ ചിത്രം സംവിധാനം ചെയ്യും.