ബെംഗളൂരു: ബാങ്ക് വായ്‌പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വ്യാപാരി വിജയ് മല്യയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മാധ്യമ പ്രവര്‍ത്തക കെ.ഗിരി പ്രകാശ് എഴുതിയ "ദി വിജയ് മല്യ സ്റ്റോറി" എന്ന ബുക്കിനെ ആസ്‌പദമാക്കി എംഎക്‌സ് പ്ലെയറാണ് വെബ് സീരീസ് ഒരുക്കുന്നത്.
വിജയ് മല്യയുടെ ജീവിതം വെള്ളിത്തിരയിലേക്ക് - news related to vijay mallya
മാധ്യമ പ്രവര്‍ത്തക കെ.ഗിരി പ്രകാശ് എഴുതിയ "ദി വിജയ് മല്യ സ്റ്റോറി" എന്ന ബുക്കിനെ ആസ്‌പദമാക്കി എംഎക്‌സ് പ്ലെയറാണ് വെബ് സീരീസ് ഒരുക്കുന്നത്.
വിജയ് മല്യയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ഓള്‍മൈറ്റി മോഷന്‍ പിച്ചേഴ്‌സുമായി സഹകരിച്ചാണ് എംഎക്‌സ് പ്ലെയര്‍ വെബ് സീരിസ് ഒരുക്കുന്നത്. എന്നാല്‍ സീരീസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ലോകവ്യാപകമായ ശൃംഖലയുള്ള കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയായിരുന്നു വിജയ് മല്യ. 9000 കോടി രൂപയുടെ തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. 2016 മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിടുന്നത്.
Also Read: 'കുറുപ്പ്' ഇന്ന് അര്‍ധരാത്രി മുതല്‍, പിന്നാലെ 'മരക്കാറും' 'കാവലും'