Amitabh Bachchan in Vikram : കമല്‍ ഹാസന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വിക്രം' പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചനും വേഷമിടുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. ചിത്രത്തില്‍ അതിഥി വേഷത്തിലാകും അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെടുക.
'വിക്ര'ത്തിനായി ഒരു ദിവസം കൊണ്ട് ബച്ചന്‍റെ ഭാഗങ്ങള്‍ ചിത്രീകരിച്ചതെന്നും വിവരമുണ്ട്. സിനിമയുടെ അവസാന ഭാഗങ്ങളിലായിരിക്കും താരം പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. അതേസമയം ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
നേരത്തെ 'ഗെരാഫ്‌താര്‍' (1985) എന്ന സിനിമയിലും കമല ഹാസനും ബച്ചനും ഒന്നിച്ചെത്തിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസിലും വിജയ് സേതുപതിയും സുപ്രധാന വേഷങ്ങളിലെത്തും. മലയാളി താരങ്ങളുടെ സാന്നിധ്യമുള്ള ചിത്രം കൂടിയാണ് 'വിക്രം'.