മുംബൈ:കൊവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഏഴു ദിവസങ്ങൾ കൂടി ആശുപത്രിയിൽ തന്നെ തുടരേണ്ടിവരുമെന്ന് സൂചന. മുംബൈ നാനാവതി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഇരുവരും ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഏഴു ദിവസം കൂടി ആശുപത്രിയിൽ തുടരും - aishwarya rai and araadhya
മുംബൈ നാനാവതി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചികിത്സയോട് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.
77 വയസുകാരനായ അമിതാഭ് ബച്ചനും 44 വയസുകാരനായ അഭിഷേക് ബച്ചനും വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അടുത്ത ദിവസം തന്നെ ഐശ്വര്യറായിക്കും മകൾ ആരാധ്യക്കും കൊവിഡ് പോസിറ്റീവായി പരിശോധനയിൽ കണ്ടെത്തി. ഇവരെ വീട്ടിൽ ക്വാറന്‍റൈനിലാണ്. തങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച വാർത്ത ട്വിറ്ററിലൂടെ ബിഗ് ബിയും അഭിഷേക് ബച്ചനും തന്നെയാണ് അറിയിച്ചത്. താരത്തിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനകൾ അറിയിച്ചവർക്ക് നന്ദി രേഖപ്പെടുത്തി അമിതാഭ് ബച്ചൻ തുടർന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയിരുന്നു. അമിതാഭ് ബച്ചനും കുടുംബത്തിനും വൈറസ് ബാധ കണ്ടെത്തിയതിന് പിന്നാലെ, ഇവരുടെ ബംഗ്ലാവുകളിൽ പ്രവർത്തിച്ചിരുന്ന 26 ജീവനക്കാരെ പരിശോധന നടത്തിയെന്നും അവ നെഗറ്റീവെന്ന് സ്ഥിരീകരിച്ചതായും അസിസ്റ്റന്‍റ് മുനിസിപ്പൽ കമ്മിഷണർ വ്യക്തമാക്കി.