1977ല്‍ പുറത്തിറങ്ങി ബോളിവുഡിൽ ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രം. മന്‍മോഹന്‍ ദേശായി ഒരുക്കിയ അമര്‍ അക്ബര്‍ അന്തോണി. മതങ്ങളുടെ അതിർ വരമ്പുകൾ കടന്ന് സൗഹൃദത്തിന്‍റെ കഥ പറഞ്ഞ സിനിമയുടെ ഓർമ പങ്കുവെക്കുകയാണ് ബച്ചൻ ജി. "ടി 3457- 'അമര്‍ അക്ബര്‍ അന്തോണി'യിലെ പ്രമുഖർ.. വലത് ഭാഗത്ത് നിന്നും മൻ ജി (മൻമോഹൻ ദേശായി); തല കുനിച്ച് നിക്കുന്ന എബി; പര്‍വീണ്‍ ബാബി; ഷബാന പര്‍വീണ്‍ ബാബി; നീതു സിംഗ്; വിനോദ് ഖന്ന; ക്ലാപ്പ് നൽകാറുള്ള ധരം ജി.. എഎഎ, മുംബൈ നഗരത്തിൽ മാത്രം 25 തിയേറ്ററുകളിൽ 25 ആഴ്‌ചകൾ പ്രദർശിപ്പിച്ച ചിത്രം... അപ്പോൾ, ഇന്ത്യ മുഴുവനോ!" അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.
അമറിന്‍റെയും അക്‌ബറിന്‍റെയും അന്തോണിയുടെയും ഓർമയിൽ ബച്ചൻ ജി - ബിഗ് ബി
അമര്‍ അക്ബര്‍ അന്തോണിയുടെ സംവിധായകനും അഭിനേതാക്കൾക്കുമൊപ്പമുള്ള ലോക്കേഷൻ ചിത്രം ബിഗ് ബി ട്വിറ്ററിൽ പങ്കുവെച്ചു.
ബച്ചൻ ജി
കുട്ടിക്കാലത്ത് പിരിയുന്ന മൂന്ന് ആത്മസുഹൃത്തുക്കൾ 22 വർഷത്തിന് ശേഷം കണ്ടുമുട്ടുന്നതാണ് അമര്‍ അക്ബര്‍ അന്തോണിയുടെ പ്രമേയം. ഋഷി കപൂറും വിനോദ് ഖന്നയും അമിതാഭ് ബച്ചനും ഈ മൂന്ന് സുഹൃത്തുക്കളുടെ വേഷത്തിലെത്തിയപ്പോൾ ഷബാന ആസ്മിയും നീതു സിംഗും പര്‍വീണ്‍ ബാബിയും നായികമാരായി. ആക്ഷനും ഹാസ്യവും സെന്‍റിമെന്‍റ്സും ഇടകലർത്തി പുറത്തിറങ്ങിയ ചിത്രത്തിലെ ലക്ഷമികാന്ത് പ്യാരേലാല്‍ സംഗീതം നൽകിയ പാട്ടുകളും ഹിറ്റായിരുന്നു.