കേരളം

kerala

ETV Bharat / sitara

അമിതാഭ് ബച്ചൻ- ഇമ്രാന്‍ ഹാഷ്മി മിസ്റ്ററി ത്രില്ലർ റിലീസ് പ്രഖ്യാപിച്ചു - amitabh bachchan chehre film news latest

അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും മുഖ്യവേഷത്തിലെത്തുന്ന ചെഹ്‌രെ ഏപ്രിൽ 30ന് തിയേറ്ററുകളിൽ റിലീസിനെത്തും.

ഇമ്രാന്‍ ഹാഷ്മി ബിഗ് ബി സിനിമ വാർത്ത  ഇമ്രാന്‍ ഹാഷ്മി അമിതാഭ് ബച്ചൻ വാർത്ത  മിസ്റ്ററി ത്രില്ലർ ചെഹ്‌രെ വാർത്ത  റൂമി ജാഫറി ചെഹ്‌രെ വാർത്ത  chehre release date declared news latest  amitabh bachchan imran hashmi new film news  amitabh bachchan chehre film news latest  chehre big b movie news
അമിതാഭ് ബച്ചൻ- ഇമ്രാന്‍ ഹാഷ്മി മിസ്റ്ററി ത്രില്ലർ റിലീസ് പ്രഖ്യാപിച്ചു

By

Published : Feb 23, 2021, 7:54 PM IST

ബിഗ് ബിയും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ചെഹ്‌രെ. മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 30നാണ് ചെഹ്‌രെ റിലീസിനെത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും കൊവിഡ് കാരണം റിലീസ് വൈകി.

റൂമി ജാഫറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെഹ്‌രെയിൽ അഭിഭാഷകന്‍റെ വേഷമാണ് അമിതാഭ് ബച്ചന്‍റേത്. ക്രിസ്റ്റല്‍ ഡിസൂസ, അന്നു കപൂര്‍, ധൃതിമാന്‍ ചാറ്റര്‍ജി എന്നിവരും റിയ ചക്രബർത്തിയും ചിത്രത്തിൽ പ്രധാന താരങ്ങളാകുന്നു. നേരത്തെ വന്ന പോസ്റ്ററുകളിൽ റിയ ചക്രബർത്തിയെ താരനിരയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളിലോ ട്വീറ്റിലോ റിയയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല.

ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സിന്‍റെയും സരസ്വതി എന്‍റർടെയ്‌ൻമെന്‍റിന്‍റെയും ബാനറിൽ ആനന്ദ് പണ്ഡിറ്റാണ് ചെഹ്‌രെ നിർമിക്കുന്നത്.

ABOUT THE AUTHOR

...view details